ബോക്സിംഗ് ഇതിഹാസം മേരികോം വിവാഹമോചനത്തിലേക്ക് എന്ന് റിപ്പോർട്ട്. 20 വർഷത്തെ ദാമ്പത്യമാണ് താരം അവസാനിപ്പിക്കുന്നത്. ഭർത്താവ് ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറുമായി താരം ഏറെ നാളായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2022-ലെ മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഓൻലെർ പരാജയപ്പെട്ടിരുന്നു.
പ്രചരണത്തിനും മറ്റുമായി മേരികോം മൂന്നു കോടിയോളം രൂപ ചെലവഴിച്ചിരുന്നു. ഓൻലെറിന്റെ തിരഞ്ഞെടുപ്പ് പരാജയം ഇവരുടെ ദാമ്പത്യത്തിൽ വിള്ളൽ വീഴ്‌ത്തിയെന്നാണ് സൂചന. ചെറിയ പ്രശ്നങ്ങൾ ഇതോടെ വലുതാവുകയായിരുന്നു. ഓൻലെറിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരെ താത്പ്പര്യമുണ്ടായിരുന്നില്ല. മേരി കോമിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം മത്സരിച്ചത്.
മണിപ്പൂരിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ മത്സരിക്കരുത് നന്നാവില്ലെന്ന് ഓൻലെർ പറഞ്ഞിരുന്നെങ്കിലും മേരി വഴങ്ങിയിരുന്നില്ല. അതേസമയം മേരി മറ്റൊരു ബോക്സിംഗ് താരത്തിന്റെ ഭർത്താവും ബിസിനസ് പാർട്ണറുമായ യുവാവമായി ഡേറ്റിംഗിലെന്നാണ് വിവരം. ഇതാണ് ദാമ്പത്യത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ആരോപണങ്ങളുണ്ട്.
മേരി നാലു കുട്ടികളുമായി ഫരീദബാദിലേക്ക് താമസം മാറിയിട്ടുണ്ട്. ഓൻലെർ ഡൽഹിയിൽ കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. പുതിയ ബിസിനസ് പങ്കാളി എന്ന നിലയിൽ ഹിതേഷ് ചൗധരി എന്നയാളെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരുന്നു. ഇതോടെ അഭ്യൂഹങ്ങളും ശക്തമായി. കുംഭ മേളയിൽ ഉൾപ്പടെ നിരവധി തവണ ഇവരെ ഒരുമിച്ച് കാണുകയും ചെയ്തിരുന്നു. മേരി കോം ഫൗണ്ടേഷന്റെ ചെയർമാനുമാണ് ഇയാൾ.
മേരികോം ഓൻലെറും 2000ലാണ് പ്രണയം തുടങ്ങുന്നത് 2007 ൽ വിവാഹിതരുമായി. ഫുട്ബോളറായിരുന്നെങ്കിലും മേരികോമിനായി തന്റെ കരിയറിൽ ത്യാഗം ചെയ്യുകയായിരുന്നു ഓൻലെർ. മേരിയുടെ വിജയങ്ങളിൽ പിൻനിരയിൽ നിന്ന് കുടുംബത്തിന്റെയും കുട്ടികളുടെയും ചുമതല വഹിച്ചതും ഓലെറായിരുന്നു. അതേസമയം ഓൻലെറിന് കുട്ടികളെ കാണാനാകുന്നില്ലെന്നും വിവരമുണ്ട്. ഇതിൽ മാനസികമായി തകർന്ന നിലയിലാണ് ഓൻലെർ.
View this post on Instagram
“>
New Husband of Mary Kom pic.twitter.com/qM3cUOg9u6
— Ibotombi Wahengbam (@tomwaheng) April 9, 2025