കണ്ണൂർ : 16-കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ തലശേരിയിലാണ് സംഭവം. നൃത്ത പരിശീലകനായ വൈഷ്ണവാണ് പിടിയിലായത്. ഇയാൾ വാടകയ്‌ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിലെ താഴത്തെ നിലയിൽ താമസിക്കുന്ന ആൺകുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
വൈഷ്ണവിനെതിരെ പെൺകുട്ടികളും പരാതി നൽകിയിട്ടുണ്ട്. പീഡനവിവരം 16-കാരൻ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ വീട്ടുകാർ പൊലീസിന് പരാതി നൽകി. ഉച്ചയോടെ വൈഷ്ണവിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. കോടതിയിലെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.















