കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ മകൾ വരെ കമ്പനി നടത്തുന്നത് കേരളത്തിന് പുറത്താണ്: ശോഭ സുരേന്ദ്രൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ മകൾ വരെ കമ്പനി നടത്തുന്നത് കേരളത്തിന് പുറത്താണ്: ശോഭ സുരേന്ദ്രൻ

കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങാൻ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2025, 04:43 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നാണ് മുഖ്യമന്ത്രി പറയുമ്പോഴും മുഖ്യമന്ത്രിയുടെ മകൾ വരെ കമ്പനി നടത്തുന്നത് കേരളത്തിന് പുറത്താണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ.

മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയും ഭർത്താവ് മന്ത്രിയും വീണയെ സംരക്ഷിക്കുകയാണ്. സിപിഎം അഴിമതിയുടെ കറപുരണ്ടിരിക്കുന്ന പാർട്ടിയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിനോട് മാത്രമാണ് സിപിഎമ്മിന് പ്രതിബദ്ധത. മുഖ്യമന്ത്രി അറിയാതെ ഒരു ചില്ലി കാശുപോലും വീണ വീട്ടിലേക്ക് കൊണ്ടുവരില്ല. കെഎസ്ഐഡിസിയെ കൊണ്ടുവന്നത് കരിമണൽ കർത്തയ്‌ക്ക് വേണ്ടിയാണ്. സിഎംആർഎല്ലിൽ നിന്നും 13ശതമാനം ഓഹരി കെഎസ്ഐഡിസി വാങ്ങിയതിലൂടെ 180 കോടി നഷ്ടമുണ്ടായി. ഇതിനെ കുറിച്ച് ഒരു അന്വേഷണമില്ല.

പ്രമുഖനായ മറ്റൊരു നേതാവിനും വലിയ തുക കർത്തയുടെ കമ്പനിയിൽ നിന്നും കിട്ടിയിട്ടുണ്ട്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ മകൾ വരെ കമ്പനി നടത്തുന്നത് കേരളത്തിന് പുറത്താണ്. കോടിയേരിയുടെ മാതൃക സ്വീകരിച്ച് പിണറായി വിജയൻ മാറി നിൽക്കണമെന്നാണ് ബിജെപിക്ക് പറയാനുള്ളത്. പ്രതിപക്ഷം ഇതിൽ പ്രതികരിക്കാത്തത് അവർക്കും മാസപ്പടിയിൽ പങ്കുള്ളതുകൊണ്ടാണ്.

എകെ ആന്റണിയുടെ കാലത്താണ് കരിമണൽ ഖനനത്തിന് ആദ്യമായി കരാർ ഉണ്ടാക്കുന്നത്. ഇതിൽ വലിയ അന്യായം നടന്നിട്ടുണ്ട്. ദീർഘകാലം ജോൺ മത്തായി ഇൻഡസ്ട്രിയൽ ആന്റ് മൈനിംഗ് കമ്മിറ്റിയുടെ തലപ്പത്തിരുന്നു. പിന്നീട് ബാലകൃഷ്ണപിള്ളയുടെ മരുമകൻ ടി.ബാലകൃഷ്ണൻ 15 വർഷക്കാലം ഈ ചുമതലയിലിരുന്നു. എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചപ്പോൾ എങ്ങനെയാണ് ബാലകൃഷ്ണന് ഈ പദവിയിലിരിക്കാൻ സാധിച്ചത്. അതിന് ശേഷവും ബാലകൃഷ്ണന് നല്ല പദവി സർക്കാർ നൽകി. വർഷങ്ങളായി മൈനിംങ്ങിന്റെ പേരിൽ വലിയ തട്ടിപ്പാണ് ഭരണ- പ്രതിപക്ഷ നേതാക്കൾ നടത്തിയത്. പരസ്പര സഹകരണ സംഘങ്ങളായാണ് രണ്ട് മുന്നണികളും പ്രവർത്തിച്ചത്.

കഴിഞ്ഞ 10 വർഷമായി കേരളത്തിന് നരേന്ദ്രമോദി സർക്കാർ നൽകിയ ഫണ്ടിനെ കുറിച്ച് ധവളപത്രമിറക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ? മോദി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ കേരളത്തിൽ നടക്കുന്നില്ല. ആരോഗ്യ ഇൻഷൂറൻസ് പദ്ധതി പോലും നടക്കുന്നില്ല. എല്ലാം ഇടത് സർക്കാർ അട്ടിമറിക്കുകയാണ്. കേരളത്തിലെ ആശുപത്രികളിൽ ഒരു സംവിധാനവുമില്ല. കേന്ദ്രം നൽകുന്ന ഫണ്ട് എന്തുകൊണ്ടാണ് ചിലവഴിക്കാത്തത്? കേന്ദ്ര അവഗണനയെന്ന് പറയുന്നത് കള്ളമാണ്. കേരളത്തിലെ മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ടല്ലോ എന്നിട്ട് എന്തുകൊണ്ടാണ് കിട്ടാനുള്ള പണത്തിന് വേണ്ടി ചോദിക്കാതിരുന്നത്? അപ്പോൾ എല്ലാം കിട്ടിയെന്ന് മുഖ്യമന്ത്രിക്കറിയാം. എന്നിട്ട് ജനങ്ങളെ പറ്റിക്കുന്ന ഈ ഏർപ്പാട് നിർത്തണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ രക്തത്തിന് വേണ്ടിയല്ല അഴിമതിയിൽ നിന്നുള്ള മോചനത്തിന് വേണ്ടിയാണ് കേരളജനത ദാഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ ആഗ്രഹത്തെ വെല്ലുവിളിച്ചുകൊണ്ട് കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനാണ് മുഖ്യമന്ത്രി തയ്യാറാവുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു.

Tags: Sobha Surendranveena vijayanCHIEF MINISTER PINARAYI VIJAYANFEATURED2
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies