പാകിസ്താൻ സൂപ്പർ ലീഗ് ആരംഭിക്കാനിരിക്കെ വലിയൊരു പ്രസ്താവനയുമായി മുൻ പാക് താരം മുഹമ്മദ് ആമിർ. അടുത്ത വർഷം താൻ പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കില്ലെന്നും ഐപിഎൽ കളിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആമിർ പറഞ്ഞു. ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതോടെ താൻ ഐപിഎൽ കളിക്കാൻ യോഗ്യനാകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ ലീഗിൽ ക്വൊറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരമാണ് ആമിർ.
ഐപിഎല്ലും പിഎസ്എല്ലും ഒരേ സമയത്താണ് നടക്കുന്നു, ഒരു ബ്രിട്ടീഷ് പൗരനെന്ന നിലയ്‌ക്ക് താങ്കൾക്ക് ഐപിഎൽ കളിക്കാൻ യോഗ്യനുമാണ്. അങ്ങനയെങ്കിൽ ഏത് തിരഞ്ഞെടുക്കുമെന്നായിരുന്നു ഓൺലൈൻ അഭിമുഖത്തിലെ അവതാരകന്റെ ചോദ്യം. “സത്യം പറഞ്ഞാൽ, അവസരം ലഭിച്ചാൽ ഞാൻ ഐപിഎൽ കളിക്കും.
ഞാൻ ഇത് തുറന്ന് പറയുന്നു. പക്ഷേ ഐപിഎല്ലിൽ ചാൻസ് ലഭിച്ചില്ലെങ്കിൽ പിന്നെ പാകിസ്താൻ ലീഗിൽ കളിക്കും”—-ആമിർ കളിക്കും. 2008ന് ശേഷം പാകിസ്താൻ താരങ്ങളെ ഐപിഎല്ലിൽ നിന്ന് വിലക്കിയിരിക്കുകയാണ്. മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു വിലക്ക് വന്നത്.
🚨 Mohammad Amir in DRS show:
❝ Amir was asked which league he would choose next year if PSL and IPL happen at the same time, after getting his British passport. He said without hesitation: ‘I’ll play IPL. ❞
🖼️: @TeamQuetta #PSL10 #IPL2025 #Amir pic.twitter.com/e5xZ11RcBg
— Rana Husnain Aleem (@husnain19X) April 10, 2025