യുപിയിലെ മൊറാദബാദിലെ യൂണിവേഴ്സിറ്റി കാമ്പസിൽ മിന്നലേറ്റ വിദ്യാർത്ഥികൾ ഗുരുതരാവസ്ഥയിൽ. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടു വിദ്യാർത്ഥികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തീർത്ഥാങ്കർ മഹാവീർ യൂണിവേഴ്സിറ്റി കാമ്പസിൽ 10-ാം തീയതിയാണ് സംഭവം.
മറ്റു മൂന്നു വിദ്യാർത്ഥികൾക്കും പൊള്ളലേറ്റിട്ടുണ്ട്.മഴ നനയാതിരിക്കാൻ മരത്തിന് അടിയിൽ നിൽക്കവെയാണ് കുട്ടികൾക്ക് മിന്നലേറ്റത്. ഇതോടെ അഞ്ചുവിദ്യാർത്ഥികളും നിലത്ത് പതിക്കുകയായിരുന്നു. ഒരാൾ എഴുന്നേറ്റ് അവിടെ നിന്ന് ഓടി. പിനാലെ മറ്റു വിദ്യാർത്ഥികളെ കൂട്ടി വന്ന് പരിക്കേറ്റ് വീണവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇടിമിന്നലേറ്റും മഴക്കെടുതികളിലും വ്യാഴാഴ്ച മാത്രം 47 പേർ യുപി, ബിഹാർ, ഉത്തരാഖണ്ഡ എന്നിവിടങ്ങളിൽ മരണപ്പെട്ടിരുന്നു. 18 പേർ നളന്ദയിലാണ് മരിച്ചത്. 13 പേർ ബിഹാറിലെ വിവിധയിടങ്ങളിൽ ഇടിമിന്നലേറ്റ് മരിക്കുകയും ചെയ്തു.
मुरादाबाद
⚡ तीर्थंकर महावीर यूनिवर्सिटी कैम्पस में गिरी बिजली
आकाशीय बिजली गिरने का सीसीटीवी आया सामनेबरसात से बचने के लिए पेड़ के नीचे खड़े थे छात्र
पेड़ के नीचे खड़े 5 छात्रों पर आकाशीय बिजली गिरी थी
2 छात्रों की हालत नाजुक, इलाज जारी#MuradabadNews #LightningStrike… pic.twitter.com/6USIdxFCAE
— भारत समाचार | Bharat Samachar (@bstvlive) April 12, 2025
“>