കൊൽക്കത്ത: വഖ്ഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധത്തിന്റെ പേരിൽ കലാപ സമാനമായ സാഹചര്യത്തിലൂടെയാണ് പശ്ചിമബംഗാളിലെ മുർഷിദാബാദ് കടന്നു പോകുന്നത്. ഇതിനിടെ തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ പോസ്റ്റ് വിവാദമാകുന്നു. നാട് കത്തിയെരിയുമ്പോൾ ചായ കുടിച്ച് രസിക്കുന്ന ചിത്രമാണ് പത്താൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പത്താന്റെ മനോനിലയെ ബിജെപി രൂക്ഷമായ ഭാഷയിലാണ് ബിജെപി വിമർശിച്ചത്. ” സർക്കാർ സ്പോൺസേഡ് അക്രമമാണ് ബംഗാളിൽ നടക്കുന്നത്. മമത ബാനർജി സർക്കാർ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ബംഗാൾ കത്തുകയാണ്. കണ്ണടച്ച് ഇരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി, കേന്ദ്ര സേനയെ വിന്യസിച്ചു. മമത ബാനർജി സർക്കാർ സ്പോൺസർ ചെയ്ത അക്രമായതിനാൽ പൊലീസ് മൗനം പാലിക്കുകയാണ്. ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞു.
അതേസമയം, ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെടുന്ന സമയങ്ങളിൽ അവിടെ നിന്നും മുങ്ങുകയും ചായ കുടിച്ച് ഉല്ലസിക്കുകയും ചെയ്യുന്നയാളാണ് യൂസഫ് പത്താൻ, ഇതാണ് തൃണമൂലിന്റെ പൊതു സ്വഭാവം, ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല ചൂണ്ടി്ക്കാട്ടി.
ഹൈന്ദവരെ ലക്ഷ്യമിട്ടാണ് അക്രമം നടക്കുന്നതെന്നും ഹിന്ദുക്കൾ സുരക്ഷിതരല്ലെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു. ഹൈന്ദവരുടെ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് കോടതിയിൽ പോകേണ്ട സ്ഥിതിയാണ് ഇവിടെയുള്ളത്. വീടുകളും കടകളും കൊള്ളയടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുർഷിദാബാദിൽ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ ഇതുവരെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. 138-ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 35 പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. കേന്ദ്രസേനയെ വിന്യസിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ ബംഗാളിലെ അതിർത്തി സുരക്ഷാസേന ഐജി കർണി സിംഗ് ശെഖാവത്ത് മുർഷിദാബാദ് സന്ദർശിച്ചു.















