തിരുവനന്തപുരം: തലസ്ഥാനത്തെ സ്പ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്. അനധികൃത സ്പ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.
കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ ഒരു സ്പ കേന്ദ്രത്തിൽ നിന്നും എംഡിഎംഎയുമായി ജീവനക്കാരിയെ പിടികൂടിയിരുന്നു. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇത്തരം സ്പ കേന്ദ്രങ്ങളിൽ വ്യാപകമായി ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. ലഹരിക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന നടക്കുന്നത്.
അടുത്തിടെ തിരുവനന്തപുരം നഗരത്തിൽ കർശന പരിശോധന നടന്നിരുന്നു. യൂണിവേഴ്സിറ്റി ബോയിസ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ ലഹരി പിടികൂടിയിരുന്നു.















