പാലക്കാട്: കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ച് ബിജെപി ഈ സ്റ്റ്ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. ആർഎസ്എസ് പ്രഥമ സർസംഘചാലക് ഡോ.കേശവ ബലറാം ഹെഡ്ഗേവാറുമായി ബന്ധപ്പെട്ട് ഇരു മുന്നണികളും ഉയർത്തിയ ആരോപണങ്ങളാണ് ചരിത്രത്തിന്റെ പിൻബലത്തോടെ അദ്ദേഹം പൊളിച്ച് അടുക്കിയത്.
രാഷ്‌ട്രീയ സ്വയം സേവകസംഘം ആരംഭിക്കുന്നതിന് മുമ്പ് ഡോ.കേശവ ബലറാം ഹെഡ്ഗേവാർ ഇന്റർനാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായിരുന്നു. 1921ൽ നിസഹകരണ സമരവുമായി ബന്ധപ്പെട്ട് ഒരു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1931ൽ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം വന സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിൽശിക്ഷ അനുഭവിച്ച അദ്ദേഹത്തെ അന്ന് നേരിട്ടെത്തി സ്വീകരിച്ചത് ജവഹർലാൽ നെഹ്റുവിന്റെ പിതാവായ മോത്തിലാൽ നെഹ്റുവാണ്. മോത്തിലാൽ നെഹ്റുവിനെ തള്ളിപ്പറയാൻ രാഹുൽ മാങ്കൂട്ടിത്തിൽ തയ്യാറണോ എന്ന് പ്രശാന്ത് ശിവൻ ചോദിച്ചു.
ഹെഡ്ഗേവാർ സ്വതന്ത്ര്യ സമരസേനാനിയാണ് എന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദ്ദേഹം ദേശീയവാദിയാണെന്നും ഉപ്പ് സത്യാഗ്രഹം ഉൾപ്പെടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നുവെന്നുമാണ് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ വാക്കുകൾ. ‘ബിജെപി- ആർഎസ്എസ് ഇൻ ദ സർവീസ് ഓഫ് റൈറ്റ് റിയാക്ഷൻ’ എന്ന പുസ്തകത്തിലെ പേജിന്റെ പകർപ്പ് ഉയർത്തി കാണിച്ചു കൊണ്ട് പ്രശാന്ത് ശിവൻ പറഞ്ഞു. ഇഎംഎസിൻെ പ്രസ്താവനകളെ തള്ളിപ്പറയാൻ സിപിഎം നേതൃത്വത്തെ അദ്ദേഹം വെല്ലുവിളിച്ചു.
1999ൽ ഹെഡ്ഗേവാറിന്റെ പേരിൽ തപ്പാൽ സ്റ്റാമ്പ് പുറത്തിറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരിൽ ഇന്ത്യ മഹാരാജ്യത്ത് ആരംഭിക്കുന്ന ആദ്യ പദ്ധതിയല്ലിത്. കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ അദ്ദേഹത്തിന്റെ പേരിൽ പഠന വകുപ്പ് തന്നെയുണ്ട്. ഇത് പോലെ രാജ്യത്ത് നിരവധി സുപ്രധാന സ്ഥാപനങ്ങൾ അദ്ദേഹത്തിന്റ നാമധേയത്തിലുണ്ട്. തിരുവനന്തപുരത്ത് പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അദ്ദേഹത്തിന്റെ പേരിൽ റോഡുണ്ടെന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി.
ഭിന്നശേഷിക്കാർക്കുള്ള നൈപുണ്യ വികസന പദ്ധതിക്ക് തുരങ്കം വയ്‌ക്കാനാണ് രാഹുൽ മാങ്കൂട്ടത്തിൽ ശ്രമിക്കുന്നത്. ഭിന്നശേഷി കുട്ടികളോടും അവരുടെ കുടുംബത്തോടും പാലക്കാട് എംഎൽഎ പരസ്യമായി മാപ്പ് പറയണമെന്നും പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു.















