മലപ്പുറം: അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പെരിന്തൽമണ്ണയിലെ ആലിപ്പറമ്പാണ് സംഭവം. ആലിപ്പറമ്പ് സ്വദേശി സുരേഷ്ബാബുവാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
ബന്ധുവും അയൽവാസിയുമായ സത്യനാരായണനാണ് സുരേഷ്ബാബുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യത്തിലാണ് പ്രതി സുരേഷ്ബാബുവിനെ കുത്തിയത്.
2023-ൽ ഇരുവരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ സുരേഷ്ബാബുവിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.















