മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിൽ എഴുതിയ വിഷുദിന ആശംസാകുറിപ്പ് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ഏവർക്കും സന്തോഷകരമായ വിഷു ആശംസകളെന്ന് പ്രധാനമന്ത്രി കുറിച്ചു.
Happy Vishu! pic.twitter.com/ibTTXMzjHv
— Narendra Modi (@narendramodi) April 14, 2025
പുതുവർഷം പിറക്കുമ്പോൾ ഏവരുടെയും ജീവിതത്തിൽ പുതിയ പ്രതീക്ഷകളും സമാധാനവും ആമോദവും നിറയട്ടെ. പുതിയ തുടക്കങ്ങളും വിജയവും കൈവരട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഷുക്കണിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചു.
Warm Vishu greetings to our sisters and brothers of Kerala.
May the celebration of a new year bless us with hapiness, prosperity, and good health and deepen our roots in our glorious culture and heritage.
എല്ലാ മലയാളി സഹോദരീ – സഹോദരന്മാർക്കും ഹൃദയംഗമമായ വിഷു ആശംസകൾ!
പുതുവർഷം… pic.twitter.com/RdFEwq1C4x
— Amit Shah (@AmitShah) April 14, 2025
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മലയാളികളുടെ പ്രധാന ഉത്സവമായ വിഷുദിനത്തിൽ ആശംസകൾ നേർന്നു. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പുതുവർഷം പിറക്കട്ടെ. നമ്മുടെ സംസ്കാരത്തിന്റെ വേരുകൾ കൂടുതൽ ആഴന്നിറങ്ങും. എല്ലാ മലയാളി സഹോദരീ-സഹോദരന്മാർക്കും ഹൃദയംഗമമായ വിഷു ആശംസകളെന്ന് അമിത് ഷാ കുറിച്ചു.