കഴിഞ്ഞ ദിവസമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കുന്നത്. ലക്നൗവിനെതിരെ അഞ്ചുവിക്കറ്റിനാണ് ധോണി നയിച്ച ചെന്നൈ ജയിച്ചത്. മുംബൈയോട് ജയിച്ച് തുടങ്ങിയ ചെന്നൈക്ക് പിന്നുടുള്ള അഞ്ചു മത്സരങ്ങളിൽ ജയിക്കാനായിരുന്നില്ല. സീസണിൽ ആദ്യമായി ഫോമിലേക്ക് വന്ന ചെന്നൈ ബൗളർമാർ ലക്നൗവിനെ 166/7 ഒതുക്കുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ചെന്നൈയുടെ മധ്യനിര കളി മറന്നെങ്കിലും ക്രീസിൽ ഒന്നിച്ച ധോണിയുടെയും ശിവം ദുബെയുടെയും 57 റൺസ് പാർട്ണർഷിപ്പാണ് മത്സരത്തിന്റെ ഫലം നിർണയിച്ചത്.
അതേസമയം രണ്ടാം വിജയം നേടിയെങ്കിലും ചെന്നൈയുടെ ആശങ്കകൾ വർദ്ധിച്ചു. മത്സരത്തിനിടെ ധോണിക്ക് പരിക്കേറ്റെന്നാണ് സൂചന. ശസ്ത്രക്രിയ കഴിഞ്ഞ മുട്ടിനാണ് താരത്തിന് വീണ്ടും പരിക്കേറ്റത്. റണ്ണിനായി ഓടുമ്പോൾ ധോണി ചെറുതായി മുടന്തുന്നത് കാണാമായിരുന്നു. ടീം ഹോട്ടലിൽ നിന്ന് പുറത്തുവന്ന വീഡിയോയും ധോണിക്ക് നടക്കുന്നതിന് ബുദ്ധിമുട്ടുള്ളതായി കാണുന്നുണ്ട്. ഋതുരാജ് പരിക്കേറ്റ് പുറത്തായതോടെയാണ് ധോണി നായക സ്ഥാനം ഏറ്റെടുക്കുന്നത്.
MS Dhoni is limping a little after the Match yesterday. 🥺
– Hope this is not a serious one & He get well very soon.🤞💪 pic.twitter.com/EPQuctNO95
— Tanuj (@ImTanujSingh) April 15, 2025
“>