ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി സിനിമയിലേക്ക് കടന്നുവന്ന താരമാണ് സാനിയ ബാബു. ബാലതാരമായി വന്ന സാനിയ പിന്നീട് മിനിസ്ക്രീനിലും നായികയായി തിളങ്ങി. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിൽ താരം സജീവ സാന്നിദ്ധ്യമാണ്. നിരന്തരം ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറുള്ള നടിയുടെ വിഷുദിന സ്പെഷ്യൽ ചിത്രങ്ങളാണ് വൈറലായത്.
സ്മൃതി സൈമൺ ഡിസൈൻ ചെയ്ത വസ്ത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. വിശ്വന്ത് പി വേണുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്,6 ഹവേഴ്സ്,സ്റ്റാർ,ജോ & ജോ,പാപ്പൻ,ക്വീൻ എലിസബത്ത് എന്നിവയാണ് നടിയുടെ മറ്റ് ചിത്രങ്ങൾ. തൃശ്ശൂര്‍ സ്വദേശിനിയായ സാനിയ നമോ എന്ന സംസ്‌കൃത സിനിമയില്‍ ജയറാമിന്റെ മകളായും നടി വേഷമിട്ടിരുന്നു. ഇരുപതിനായിരത്തേലറെ പേർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന സാനിയ ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെയും ശ്രദ്ധേയയാണ്.
View this post on Instagram
“>