തോല ബാറിന് 95,000 കടന്ന് പുതിയ റെക്കോഡിട്ട് സ്വര്‍ണം; അന്താരാഷ്ട്ര സ്വര്‍ണവില കുതിക്കുന്നു, കേരളത്തില്‍ പവന് 70,520 രൂപ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

തോല ബാറിന് 95,000 കടന്ന് പുതിയ റെക്കോഡിട്ട് സ്വര്‍ണം; അന്താരാഷ്‌ട്ര സ്വര്‍ണവില കുതിക്കുന്നു, കേരളത്തില്‍ പവന് 70,520 രൂപ

കേരളത്തിലാവട്ടെ സ്വര്‍ണം ഗ്രാമിന് 95 രൂപ ഉയര്‍ന്ന് 8815 രൂപയായി. പവന് വില 760 രൂപ വര്‍ധിച്ച് 70,520 രൂപയിലെത്തി. ഇത് പുതിയ സര്‍വകാല റെക്കോഡാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2025, 02:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: അന്താരാഷ്‌ട്ര തലത്തിലെ അനിശ്ചിതാവസ്ഥകള്‍ക്കിടെ റെക്കോഡ് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. ഏപ്രില്‍ 16 ന് രാജ്യത്ത് സ്വര്‍ണ്ണ വില വീണ്ടും സര്‍വകാല റെക്കോഡിലെത്തി. ആഭ്യന്തര ഫ്യൂച്ചേഴ്സ് വിപണിയില്‍ ആദ്യമായി വില തോല ബാറിന് (10 ഗ്രാം) 95,000 രൂപ കടന്നു.

10 ഗ്രാമിന് 95,090 രൂപ എന്ന റെക്കോര്‍ഡാണ് ബുധനാഴ്ച സ്ഥാപിക്കപ്പെട്ടത്. ഫ്യൂച്ചേഴ്സ് വിപണിയില്‍ സ്വര്‍ണത്തിനൊപ്പം വെള്ളിയും മികച്ച നേട്ടം കൈവരിച്ചു, എംസിഎക്സില്‍ വില കിലോഗ്രാമിന് 1.56 ശതമാനം ഉയര്‍ന്ന് 96,253 രൂപയിലെത്തി.

കേരളത്തിലാവട്ടെ സ്വര്‍ണം ഗ്രാമിന് 95 രൂപ ഉയര്‍ന്ന് 8815 രൂപയായി. പവന് വില 760 രൂപ വര്‍ധിച്ച് 70,520 രൂപയിലെത്തി. ഇത് പുതിയ സര്‍വകാല റെക്കോഡാണ്.

ഡോളര്‍ ദുര്‍ബലമായതും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തെത്തുടര്‍ന്ന് തുടരുന്ന അനിശ്ചിതത്വവുമാണ് വിലയിലെ കുതിപ്പിന് കാരണമായി തുടരുന്നത്. ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകളും സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന്റെ ആവശ്യം ഉയര്‍ത്തി.

അന്താരാഷ്‌ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1.7 ശതമാനം ഉയര്‍ന്ന് 3,282.88 ഡോളറിലെത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇത് ഔണ്‍സിന് 3,290.1 ഡോളറിലെത്തിയിരുന്നു. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 1.8 ശതമാനം ഉയര്‍ന്ന് 3,299.60 ഡോളറിലെത്തി.

ഗോള്‍ഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപകര്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം ശേഖരിക്കുന്നത് തുടരുകയും ചെയ്യുന്നതിനാല്‍, വരും പാദങ്ങളില്‍ സ്വര്‍ണ്ണത്തിന്റെ സാധ്യതകളെക്കുറിച്ച് പ്രമുഖ ബാങ്കുകള്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു. 2026 മധ്യത്തോടെ വില ഔണ്‍സിന് 4,000 ഡോളറായി ഉയരുമെന്ന് ഗോള്‍ഡ്മാന്‍ സാച്ചസ് ഗ്രൂപ്പ് പ്രവചിക്കുന്നു.

Tags: gold rateSILVERGold Bar
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies