കഴിഞ്ഞ ദിവസം മുല്ലൻപൂരിൽ നടന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 16 റൺസിന് പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്സ് ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോർ പ്രതിരോധിച്ച് വിജയിച്ചു. 111റൺസ് വിജയലക്ഷ്യം പിന്തുടർന്ന കെകെആർ 9.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിലായിരുന്നു, എന്നാൽ 15.1 ഓവറിൽ 95 റൺസിന് എല്ലാവരും പുറത്തായി. പിന്നാലെവന്ന ആറ് ഓവറിൽ ശേഷിച്ച ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 24 റൺസ് മാത്രമാണ് കൊൽക്കത്ത നേടിയത്.
പഞ്ചാബിന്റെ അവിശ്വസനീയമായ വിജയത്തിന് പിന്നിൽ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹലായിരുന്നു. 28 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ചാഹൽ, അജിങ്ക്യ രഹാനെ (17), അങ്ക്രിഷ് രഘുവംശി (37), റിങ്കു സിംഗ് (2), രാമൻദീപ് സിംഗ് (0) എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി കെകെആറിന്റെ അപ്രതീക്ഷിത പരാജയത്തിന് കാരണക്കാരനായി.
വിജയം പിബികെഎസ് സഹ ഉടമയായ പ്രീതി സിന്റയെയും ആഹ്ലാദത്തിലാഴ്ത്തി. മുഖത്ത് നിറഞ്ഞ പുഞ്ചിരിയോടെ അവർ പിബികെഎസ് കളിക്കാരോടൊപ്പം വിജയം ആഘോഷിച്ചു. കെകെആറിനെതിരെ യുസ്വേന്ദ്ര ചഹലിന്റെ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ച ചാഹലിനെ അവർ ആലിംഗനം ചെയ്യുന്നതിന്റെയും അഭിനന്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ ആരാധകരും ഏറ്റെടുത്തു.
Preity Zinta hugs Yuzi Chahal. 🫂❤️ pic.twitter.com/BmMxRZMDBM
— Mufaddal Vohra (@mufaddal_vohra) April 15, 2025
Ricky Ponting congratulates Preity Zinta. pic.twitter.com/UPQKcvHOe2
— Mufaddal Vohra (@mufaddal_vohra) April 15, 2025















