എറണാകുളം: ഡാൻസാഫിന്റെ ലഹരി പരിശോധനയ്‌ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നിറങ്ങിയോടുന്നതിന് മുമ്പ് മുറിയിൽ രണ്ട് പേർ കൂടിയുണ്ടായിരുന്നെന്ന് വിവരം. പാലക്കാട് സ്വദേശിനികളാണ് ഷൈനിനൊപ്പം മുറിയിൽ ഉണ്ടായിരുന്നതെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.
ഹോട്ടലിൽ എത്തിയ ശേഷം രണ്ട് സ്ത്രീകളെ ഷൈൻ കണ്ടു. ഒരു സ്ത്രീ മുറിയിലേക്ക് വന്നു. അവർക്ക് പിന്നീട് മറ്റൊരു റൂമെടുത്തു. ബാറിൽ വച്ച് ഷൈൻ മറ്റൊരു സ്ത്രീയെ കണ്ടിരുന്നു. ഇവരെ യൂബർ വിളിച്ച് ഷൈൻ പറഞ്ഞുവിട്ടു.
ഇന്നലെ വൈകിട്ടാണ് പാലക്കാട് സ്വദേശികൾ മുറിയിലെത്തിയത്. ഡാൻസാഫ് പരിശോധനയ്‌ക്ക് എത്തുമ്പോൾ മുർഷിദ് എന്നയാളാണ് മുറിയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയെന്നാണ് അയാൾ പറഞ്ഞത്. അനന്തകൃഷ്ണൻ എന്ന പേരുള്ള മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ഡാൻസാഫ് വരുമ്പോൾ ഇയാൾ മുറിയിലുണ്ടായിരുന്നില്ല. പിന്നീട് ഇയാളെയും ചോദ്യം ചെയ്തെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു.















