രാജസ്ഥാൻ റോയൽസിനെതിരെ മിച്ചൽ സ്റ്റാർക്കിന്റെ മികച്ച പ്രകടനത്തിലൂടെ സൂപ്പർ ഓവറിൽ ജയം ഉറപ്പിച്ച ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തി. ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയങ്ങളാണ് ഡൽഹിക്കുള്ളത്. ഏഴ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി രാജസ്ഥാൻ എട്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ആറ് കളികളിൽ നിന്ന് നാല് വിജയങ്ങൾ നേടി ഗുജറാത്ത്, ബെംഗളൂരു, പഞ്ചാബ് ടീമുകൾ 8 പോയിന്റുമായി യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലാണ്.
ഏഴ് കളികളിൽ നിന്ന് രണ്ട് ജയം മാത്രമുള്ള ചെന്നൈ സൂപ്പർകിങ്‌സാണ് നിലവിൽ പട്ടികയിലെ അവസാന സ്ഥാനക്കാർ. ഓറഞ്ച് ക്യാപ്പിലും പർപ്പിൾ ക്യാപ്പിലും മാറ്റങ്ങളൊന്നുമില്ല, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ (എൽഎസ്ജി) വൈസ് ക്യാപ്റ്റൻ നിക്കോളാസ് പൂരനും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) സ്പിന്നർ നൂർ അഹമ്മദും ഇപ്പോഴും ലീഡ് ചെയ്യുന്നു. കെകെആർ ബൗളർമാരായ ഹർഷിത് റാണയും വരുൺ ചക്രവർത്തിയും 10 വിക്കറ്റുകൾ വീതം വീഴ്‌ത്തി നൂറിന് തൊട്ടുപിന്നിലുണ്ട്.















