വിൻസിയും കുടുംബവുമായി വർഷങ്ങളോളമുള്ള അടുത്ത ബന്ധമാണെന്ന് ഷൈൻ ടോം ചാക്കോയുടെ കുടുംബം. വിൻസിയുടെ കുടുംബവുമായി ചെറുപ്പം മുതൽ അടുപ്പമുണ്ട്. നാല് മാസം മുമ്പ് വരെ വിൻസിയും ഷൈനും ഒരുമിച്ചുണ്ടായിരുന്നു. ഇപ്പോൾ പരാതിയുമായി എത്തിയത് എന്താണെന്ന് അറിയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.
വാർത്ത വന്നതിന് പിന്നാലെ ഷൈനുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. വിൻസി ചെറുപ്പമായിരുന്നപ്പോൾ തന്നെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പൊന്നാനിയിൽ അടുത്തടുത്താണ് താമസിച്ചിരുന്നത്. പരാതിക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് പോലും സംശയമുണ്ട്. വിൻസി പരാതി നൽകുമെന്ന് വിശ്വസിക്കാനാകുന്നില്ല. ഇപ്പോൾ പരാതിയുമായി വരുന്നതിന്റെ കാര്യം അറിയില്ല.
ഷൈനിനെ പത്ത് കൊല്ലമായി വേട്ടയാടുകയാണ്. നിരന്തരമായി വേട്ടയാടൽ ഉണ്ടായിട്ടും സിനിമയിൽ അവസരം ലഭിക്കുന്നു. അതാണ് വീണ്ടും വേട്ടയാടുന്നത്. ഇന്നലെ രാത്രി വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ വിളിക്കുമ്പോൾ കിട്ടുന്നില്ല. ഫോൺ സ്വിച്ച് ഓഫാണെന്നും കുടുംബം പറഞ്ഞു.















