ആലപ്പുഴ: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. മാരാരിക്കുളം സ്വദേശിയായ അലക്സാണ് പിടിയിലായത്. എക്സൈസ് സംഘമാണ് അലക്സിനെ അറസ്റ്റ് ചെയ്തത്.
അലക്സിനെതിരെ യാത്രക്കാർ നേരത്തെ പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസും എക്സൈസും ഇയാളെ നിരീക്ഷിക്കാൻ തുടങ്ങിയത്. ഇന്ന് ചേർത്തല ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് അലക്സ് കഞ്ചാവ് വലിക്കുന്നതിനിടെ എക്സൈസ് പിടികൂടുകയായിരുന്നു. എട്ട് ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.
അലക്സ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് എക്സൈസ് പറഞ്ഞു. ഇയാൾക്ക് കഞ്ചാവ് എവിടെ നിന്നാണ് കിട്ടിയത് ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന വിവരം എക്സൈസ് അന്വേഷിച്ചുവരികയാണ്. അലക്സിനെ എക്സൈസ് ചോദ്യം ചെയ്യുന്നുണ്ട്. മറ്റ് സ്വകാര്യ ബസ് ജീവനക്കാരെയും ചോദ്യം ചെയ്തേക്കും.















