ദാവൂദി ബോറ സമുദായത്തിലെ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതിന് നന്ദി പറയാനാണ് അവർ നരേന്ദ്ര മോദിയെ സന്ദർശിച്ചത്. പിടിഐ ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. സമുദായത്തിന്റെ ദീർഘകാലത്തെ ആവശ്യമാണ് നിറവേറിയതെന്ന് അവർ വ്യക്തമാക്കി.
“സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ് എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ ദാവൂദി ബോറ സമൂഹം വിശ്വാസമർപ്പിച്ചിരിക്കുന്നു,” പിടിഐ റിപ്പോർട്ട് ചെയ്തു. പശ്ചിമ ഇന്ത്യയിൽ വേരുകളുള്ള മുസ്ലീം സമൂഹമായ ദാവൂദി ബോറകൾക്ക് ഇപ്പോൾ ലോകമെമ്പാടുമായി 40-ലധികം രാജ്യങ്ങളിൽ അംഗങ്ങളുണ്ട്. അഞ്ച് ലക്ഷം ജനസംഖ്യയുള്ള ഇന്ത്യയിലെ ദാവൂദി ബോറകള്‍ ഫാത്തിമി ഇസ്മാഈലി ത്വയ്യിബി ചിന്താധാരയിലുള്ളവരാണ്.
Leave a Comment