ന്യൂഡൽഹി: ഡൽഹിയിലെ സീലംപൂരിൽ 17 കാരനെ പട്ടാപ്പകൽ ഒരു സംഘം അക്രമികൾ ചേർന്ന് കുത്തിക്കൊന്നു. കുടുംബ വൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിൽ. പ്രതികൾ ഇരയ്‌ക്ക് പരിചയമുള്ളവരും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരുമാണെന്ന് പൊലീസ് പറഞ്ഞു.കൊലപാതകത്തിന് കേസെടുത്ത പൊലീസ് പ്രതികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണ്.
ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്യുന്ന പിതാവ് രാജ്ബീർ സിങ്ങിന്റെ മുന്നിൽ വെച്ചാണ് യുവാവ് കൊല്ലപ്പെട്ടത്. സീലംപൂരിലെ ജെ ബ്ലോക്കിലാണ് കുട്ടി മാതാപിതാക്കൾക്കും മൂന്ന് സഹോദരന്മാർക്കും ഒരു സഹോദരിക്കുമൊപ്പം താമസിച്ചിരുന്നത്. ഗാന്ധി നഗറിലെ ഒരു വസ്ത്രക്കടയിൽ ജോലി ചെയ്തിരുന്നു. സംഭവദിവസം രാത്രി പാൽ വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് 4-5 പേരടങ്ങുന്ന അക്രമി സംഘം കുത്തിക്കൊലപ്പെടുത്തിയത്.
സംഭവം പ്രദേശത്ത് സംഘർഷ ഭീതിയും അസ്വസ്ഥതയും സൃഷ്ടിച്ചിരിക്കുകയാണ്. അക്രമം ഭയന്ന് നിരവധി ഹിന്ദുക്കൾ വീടുവിറ്റ് കുടുംബത്തോടെ പലായനം ചെയ്തതായും വീടുകൾക്ക് പുറത്ത് സഹായം അഭ്യർത്ഥിച്ച് പോസ്റ്ററുകൾ പതിച്ചതായും പൊലീസ് പറഞ്ഞു. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്