ക്ഷമയോടെ ദീര്‍ഘകാലത്തേക്ക് തുടരുക: ചാഞ്ചാട്ട കാലത്ത് ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകര്‍ക്ക് ധനമന്ത്രിയുടെ ഉപദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ക്ഷമയോടെ ദീര്‍ഘകാലത്തേക്ക് തുടരുക: ചാഞ്ചാട്ട കാലത്ത് ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകര്‍ക്ക് ധനമന്ത്രിയുടെ ഉപദേശം

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ സൂചികകള്‍ 131% വരുമാനമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 04:14 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൃഷ്ടിച്ച അസ്ഥിരതയ്‌ക്കിടെ, നിക്ഷേപകരടക്കം വിപണിയിലെ എല്ലാ പങ്കാളികളും അച്ചടക്കത്തോടെയുള്ള സമ്പത്ത് സൃഷ്ടിക്കല്‍ എന്ന ദീര്‍ഘകാല വാഗ്ദാനത്തില്‍ വിശ്വസിക്കണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അഭ്യര്‍ത്ഥന. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (ബിഎസ്ഇ) 150-ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇന്ത്യയുടെ സാമ്പത്തിക വിപണികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിക്ഷേപകരുടെ പങ്ക് പ്രധാനമാണെന്നും നിര്‍മല പറഞ്ഞു.

വിപണി ഇടനിലക്കാരും എക്‌സ്‌ചേഞ്ചുകളും ലക്ഷ്യബോധത്തോടെ നവീകരണത്തിന് വിധേയമാകണമെന്ന് ധനമന്ത്രി ആഹ്വാനം ചെയ്തു. നിക്ഷേപകരുടെ താല്‍പ്പര്യങ്ങളെ കേന്ദ്രീകരിച്ചാവണം എല്ലായ്‌പ്പോഴും പ്രവര്‍ത്തനമെന്നും നിര്‍മല സീതാരാമന്‍ ഓര്‍മിപ്പിച്ചു.

നിക്ഷേപക വിദ്യാഭ്യാസം എന്നത്തേക്കാളും നിര്‍ണായകമാണെന്ന് ഓഹരി വിപണിയിലെ യുവാക്കളുടെയും ആദ്യമായി വ്യാപാരം നടത്തുന്നവരുടെയും എണ്ണം വര്‍ദ്ധിക്കുന്നതിനെ ചൂണ്ടിക്കാട്ടി നിര്‍മല പറഞ്ഞു.

കൂടുതല്‍ സമഗ്രമായ സാമ്പത്തിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഗ്രാമീണ നിക്ഷേപകര്‍ എന്നിവരെ ലക്ഷ്യമിട്ട് പ്രാദേശിക ഭാഷകളില്‍ നിക്ഷേപക അവബോധ പരിപാടികള്‍ വിപുലീകരിക്കണമെന്നും സീതാരാമന്‍ ഓഹരി വിപണി പങ്കാളികളോട് അഭ്യര്‍ത്ഥിച്ചു.

5 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനവുമായി ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ സൂചികകള്‍ 131% വരുമാനമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഇത് ആഗോള മാനദണ്ഡങ്ങളെ മറികടക്കുകയും ഇന്ത്യന്‍ വളര്‍ച്ചാ കഥയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ അടിവരയിടുകയും ചെയ്യുന്നു. എംഎസ്സിഐ എമേര്‍ജിംഗ് മാര്‍ക്കറ്റ് സൂചികയില്‍ ഇന്ത്യയുടെ പങ്ക് 2013 ലെ 6.3% ല്‍ നിന്ന് 2025 ല്‍ 18.5% ആയി ഏകദേശം മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.

 

Tags: nirmalastock exchangeBSEFinance Minister Nirmala Sitharamantariffdonalad trump
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies