ന്യൂഡൽഹി: വഖ്ഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് കാസ സുപ്രീംകോടതിയിൽ. പുതിയ നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ കാസയും കക്ഷിചേർന്നു. കാസയുടെ അപേക്ഷ കോടതി അനുവദിച്ചു.
അഡ്വക്കേറ്റ് കൃഷ്ണരാജ്, അഡ്വക്കേറ്റ് ടോം ജോസഫ് എന്നിവർ കാസയ്‌ക്കുവേണ്ടി ഹാജരാവും.
മുനമ്പത്തെ ജനങ്ങളുടെ പ്രശ്നത്തിന് കാരണം വഖ്ഫ് നിയമമല്ലെന്ന് വരുത്തി തീർത്ത് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള മുസ്ലീംലീഗിന്റെ ശ്രമത്തെ തടയാനാണ് മുനമ്പത്തെ ജനങ്ങൾക്ക് വേണ്ടി ഹർജിയിൽ കക്ഷി ചേർന്നതെന്ന് കാസ വ്യക്തമാക്കി.















