വീണു കിടക്കുന്ന ആഗോള വിപണികള്‍ക്കിടെ തല ഉയര്‍ത്തി ഇന്ത്യന്‍ ഓഹരി വിപണി; ഈയാഴ്ച മുന്നേറിയത് 4 ശതമാനം വരെ, പ്രതീക്ഷകള്‍ സജീവം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

വീണു കിടക്കുന്ന ആഗോള വിപണികള്‍ക്കിടെ തല ഉയര്‍ത്തി ഇന്ത്യന്‍ ഓഹരി വിപണി; ഈയാഴ്ച മുന്നേറിയത് 4 ശതമാനം വരെ, പ്രതീക്ഷകള്‍ സജീവം

യുഎസ് വിപണികളായ എസ് ആന്‍ഡ് പി 500, 7 ശതമാനവും ഡൗ ജോണ്‍സ് 6 ശതമാനവും വീണു. യൂറോപ്പിലും സ്ഥിതി മോശമാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2025, 02:20 pm IST
FacebookTwitterWhatsAppTelegram

ശ്രീകാന്ത് മണിമല

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം നേട്ടമുണ്ടാക്കിയ ഏക ആഗോള വിപണിയായി ഇന്ത്യ. ഏപ്രില്‍ രണ്ടാം തിയതി ലോക സമ്പദ് വ്യവസ്ഥകളെ ഞെട്ടിച്ചുകൊണ്ട് ട്രംപ് നടത്തിയ പകരത്തിന് പകരം താരിഫ് പ്രഖ്യാപനം ഓഹരി വിപണികളെയെല്ലാം പിടിച്ചുലച്ചു. എന്നാല്‍ ഈ നഷ്ടത്തില്‍ നിന്ന് കരകയറിയ ഏക വിപണിയായി തിളങ്ങുകയാണ് ഇന്ത്യയുടെ ഓഹരി വിപണി. 2.5 ശതമാനം നേട്ടമാണ് സെന്‍സെക്‌സ് കൈവരിച്ചത്. 2.2 ശതമാനം നേട്ടം നിഫ്റ്റിയും കൈവരിച്ചു. ഈയാഴ്ച മാത്രം 4 ശതമാനവും അഞ്ച് ട്രേഡിംഗ് സെഷനുകളില്‍ 6.5 ശതമാനവും മുന്നേറ്റം നിഫ്റ്റി നടത്തി.

വീണിതാ കിടക്കുന്നു…

ലോകമാകെയുള്ള 16 പ്രധാന വിപണികള്‍ പരിശോധിക്കുമ്പോള്‍ എല്ലാ വിപണികളും സമ്മര്‍ദ്ദത്തിലാണെന്നു കാണാം. യുഎസ് വിപണികളായ എസ് ആന്‍ഡ് പി 500, 7 ശതമാനവും ഡൗ ജോണ്‍സ് 6 ശതമാനവും വീണു. യൂറോപ്പിലും സ്ഥിതി മോശമാണ്. ഫ്രാന്‍സിന്റെ വിപണിയായ സിഎസി 7.5 ശതമാനവും ജര്‍മനിയിലെ വിപണികളായ ഡിഎഎക്‌സ് 5.4 ശതമാനവും എഫ്ടിഎസ്ഇ 100, 3.9 ശതമാനവും കൂപ്പുകുത്തി.

ഏഷ്യയിലേക്ക് വരുമ്പോള്‍ ചൈനയുടെ സിഎസ്‌ഐ 300, 3.9 ശതമാനം വീണു. ഹാംഗ് സെംഗിനുണ്ടായ നഷ്ടം 7.8 ശതമാനമാണ്. തായ്വാന്‍ ഓഹരി വിപണി 8.4 ശതമാനം പിന്നോട്ടടിച്ചു നില്‍ക്കുന്നു. ജപ്പാനിലെ നിക്കൈ 3.8 ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിലെ കോസ്പി 1.4 ശതമാനമാണ് ഇടിഞ്ഞത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത സൂചിക 1.7 ശതമാനവും ഫിലിപ്പീന്‍സ് വിപണി 1.8 ശതമാനവും വീണു. ന്യൂസിലന്‍ഡിലെ എന്‍സെഡ്എക്‌സ് 50, 2.1 ശതമാനമാണ് പിന്നോട്ടു നില്‍ക്കുന്നത്. ബ്രസീല്‍ വിപണിയായ ഇബോവെസ്പ 2.2 ശതമാനം ഇടിഞ്ഞിരിക്കുന്നു.

ഇന്ത്യയുടെ കരുത്ത്

ഈ കൂട്ടത്തകര്‍ച്ചക്കിടയിലും ഇന്ത്യന്‍ വിപണി അതിശക്തമായി പിടിച്ചു നില്‍ക്കുന്നു. ആഭ്യന്തര നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ഇപ്പോള്‍ വിദേശ നിക്ഷേപകര്‍ കൂടി ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നതായി കാണാം. ഏപ്രില്‍ 17 നും 4668 കോടി രൂപയുടെ വാങ്ങലുകള്‍ വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) നടത്തി.

വ്യാപാര കരാര്‍

ഇന്ത്യയും യുഎസും തമ്മില്‍ ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ ഉരുത്തിരിയുന്നെന്ന സൂചനകളാണ് നിക്ഷേപകര്‍ക്ക് ധൈര്യം പകരുന്നത്. ട്രംപ് പ്രകോപിപ്പിക്കുകയും താരിഫുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടും ഏറ്റുമുട്ടലിന് നില്‍ക്കാതെ സമാധാനമായി പ്രതികരിച്ച ഏക രാഷ്‌ട്രം ഇന്ത്യയാണ്. പരസ്യമായി ഒരു എതിര്‍ പ്രതികരണമോ പകരത്തിന് പകരം താരിഫുകളോ ന്യൂഡെല്‍ഹിയില്‍ നിന്ന് ഉണ്ടായില്ലെന്ന് അല്‍ക്കെമി കാപിറ്റല്‍ മാനേജ്‌മെന്റിന്റെ സിഐഒയായ ഹിരെന്‍ വേദ് ചൂണ്ടിക്കാട്ടുന്നു. ഇതിന് പകരം ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടുകയാണ് ഇന്ത്യ ചെയ്തത്. യുഎസുമായി ഏറ്റവുമാദ്യം വ്യാപാര കരാറില്‍ ഒപ്പിടുന്ന രാജ്യങ്ങളിലൊന്നായേക്കും ഇന്ത്യ.

താരിഫ് സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ചില നടപടികള്‍ ഇപ്പോള്‍ത്തന്നെ എടുത്തിട്ടുണ്ട് ഇന്ത്യ. ഹാര്‍ലി ഡേവിഡ്‌സണടക്കം യുഎസ് നിര്‍മിത മോട്ടോര്‍ സൈക്കിളുകളുടെ ഇറക്കുമതി താരിഫ് 50 ല്‍ നിന്ന് 30 ശതമാനത്തിലേക്ക് കുറച്ചു. ബോര്‍ബോണ്‍ വിസ്‌കിയുടെ താരിഫ് 150 ല്‍ നിന്ന് 100 ശതമാനത്തിലേക്കും ടെലികോം ഉപകരണങ്ങളുടേത് 20 ല്‍ നിന്ന് 10 ശതമാനത്തിലേക്കും കുറച്ചു.

അനുകൂല ഘടകങ്ങള്‍

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുന്നതും ആശ്വാസമായിട്ടുണ്ട്. വ്യാപാര കമ്മി കുറയ്‌ക്കാനും പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനും ഇത് ഇന്ത്യക്ക് സഹായകരമാവും.

മൂന്നാം പാദത്തിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ റിസല്‍ട്ട് പുറത്തുവരുന്ന സമയമാണിത്. മെച്ചപ്പെട്ട ലാഭം ഇത്തവണ കമ്പനികള്‍ക്ക് ഉണ്ടാകുമെന്ന പ്രതീക്ഷകളും വിപണിക്ക് കരുത്താകുന്നു.

ഇനി താരിഫ് യുദ്ധം എത്ര വഷളായാലും അതുമൂലമുണ്ടാകുന്ന ആഗോള അസ്ഥിരതകളെ ആഭ്യന്തര വിപണിയുടെ കരുത്തും ബാഹുല്യവും കൊണ്ട് ഇന്ത്യക്ക് അതിജീവിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ട്. ആഭ്യന്തര വിപണിയും ആഭ്യന്തര ഉപഭോഗവും ശക്തമായി നില്‍ക്കുന്നത് ഇന്ത്യക്ക് കരുത്താണ്. മുന്‍പും ഇത്തരം ആഗോള അനിശ്ചിതാവസ്ഥകളില്‍ കുലുങ്ങാതെ നിന്ന പാരമ്പര്യം ഇന്ത്യന്‍ വിപണിക്കുണ്ട്.

അതിനാല്‍ തന്നെ ഇന്ത്യയുടെ വളര്‍ച്ചാ കഥയില്‍ ഇനിയും വിശ്വാസമര്‍പ്പിക്കാം. ഓഹരി വിപണിയിലെ മികച്ച ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിച്ച് ഈ വളര്‍ച്ചയുടെ ഭാഗമായി സാമ്പത്തിക നേട്ടമെടുക്കാം. ജാഗ്രതയോടെ നിക്ഷേപം തുടരുക.

Tags: Stock marketSENSEXNIFTYdonald trumptariff
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies