രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ കേരള പ്രാന്തത്തിന്റെ പരിശീലന ശിബിരത്തിന് (സംഘ ശിക്ഷാ വർഗ്) തിരുവനന്തപുരം നാലാഞ്ചിറ സർവോദയ വിദ്യാലയത്തിൽ തുടക്കമായി. 15 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ശിബിരം സംബോധ് ഫൗണ്ടേഷൻ മുഖ്യ ആചാര്യൻ സംപൂജ്യ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഉദ്‌ഘാടനം ചെയ്തു.
പരമ വിശിഷ്ഠ സേവാ മെഡൽ നേടിയ ലെഫ്റ്റനന്റ് ജനറൽ അജിത് നിലകണ്ഠൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്‌ട്രീയ സ്വയം സേവക സംഘം ദക്ഷിണ കേരള പ്രാന്ത കാര്യവാഹ് T. V പ്രസാദ് ബാബു പ്രഭാഷണം നടത്തി. വർഗ് കാര്യവാഹ് അഡ്വ എൻ ശങ്കർറാം സ്വാഗതം ആശംസിച്ചു. വർഗ് മെയ് 4-ന് പൊതു പരിപാടിയോടെ സമാപിക്കും.
രാഷ്‌ട്രീയ സ്വയംസേവക സംഘം ഉത്തരകേരളം സംഘശിക്ഷാ വർഗ് തൃശൂരിൽ ആരംഭിച്ചു. ദേശീയ പുരസ്കാര ജേതാവായ സംരംഭകനും സ്വാഗത സംഘം അദ്ധ്യക്ഷനുമായ ശ്രീ എ.എം. ജയകുമാർ ദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു. ഒറ്റപാലം ജില്ലാ സംഘചാലക് ശ്രീ.എം.പി പ്രകാശൻ അദ്ധ്യക്ഷനായ ചടങ്ങിൽ രാഷ്‌ട്രീയ സ്വയംസേവക സംഘം ക്ഷേത്രീയ പ്രചാരക് ശ്രീ.പി.എൻ. ഹരികൃഷ്ണ കുമാർ ബൗദ്ധിക് നടത്തി.
രാഷ്‌ട്രീയ സ്വയംസേവക സംഘം ദക്ഷിണ കേരളം സംഘശിക്ഷാ വർഗ് (വിശേഷാൽ) കൊല്ലത്ത് അമ്യതാനന്ദമയി മഠം സ്വാമി വേദാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു.















