സത്യവും അസത്യവുമായ വിവരങ്ങളുടെ വിസ്ഫോടനമാണ് സോഷ്യൽമീഡിയ. റീൽസായും വീഡിയോയായും കുറിപ്പായും നിങ്ങൾ കാണുന്ന വിവരങ്ങളിൽ യഥാർത്ഥ്യവും കെട്ടുകഥകളും ഏതൊക്കെയാണെന്ന് പലപ്പോഴും തിരിച്ചറിയാൻ പോലുമാകില്ല. വ്യാജവാർത്തകളുടെയും കള്ളക്കഥകളുടെയും കുത്തൊഴുക്കിനാണ് പലപ്പോഴും സോഷ്യൽമീഡിയ വിധേയമാകാറുള്ളത്. വ്യാജവാർത്തകൾക്ക് സ്ഥിരമായി ഇരയാകുന്ന പ്രമുഖരിൽ ഒരാളാണ് മലയാളികളുടെ പ്രിയങ്കരനായ ഗായകൻ ജി വേണുഗോപാൽ.
“ഗായകൻ അന്തരിച്ചു”വെന്ന തരത്തിൽ പലപ്പോഴും വ്യാജവാർത്തകൾ വരാറുണ്ട്. താൻ മരിച്ചിട്ടില്ലെന്ന് അദ്ദേഹം നേരിട്ട് വന്ന് ബോധ്യപ്പെടുത്തേണ്ടി വരുന്നതും പതിവാണ്. ഇപ്പോൾ വീണ്ടും അത്തരമൊരു പ്രതികരണമാണ് വേണുഗോപാൽ നടത്തിയിരിക്കുന്നത്. ഒരു വർഷത്തിനിടെ രണ്ടുതവണ മരണം തേടിയെത്തിയ ഭാഗ്യവാനാണ് താനെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഓൺലൈൻ മാദ്ധ്യമങ്ങൾ പടച്ചുവിടുന്ന വ്യാജപോസ്റ്ററുകൾക്കും വാർത്തകൾക്കുമെതിരെ പരിഹാസരൂപേണയാണ് വേണുഗോപാൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
“ഇങ്ങനെ നീ ഇടയ്‌ക്കിടയ്‌ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്..” എന്ന തലക്കെട്ടോടെ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കളാണ് തന്റെ ഏറ്റവും പുതിയ മരണവാർത്ത അയച്ചുതന്നതെന്ന് വേണുഗോപാൽ പറയുന്നു. ഉടനെയൊന്നും താൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് പത്ര സമ്മേളനം വിളിച്ചുപറയണോയെന്നും ഗായകൻ ചോദിക്കുന്നു.
വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: