വഹാനാപകടത്തിൽ മരിച്ച യുവതിയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച ആശുപത്രി അറ്റന്റർ സിസിടിവിയിൽ കുടുങ്ങി. ദൃശ്യങ്ങൾ വൈറലായതോടെ ഇയാൾക്കെതിരെ നെറ്റിസൺസ് നടപടി ആവശ്യപ്പെട്ടു. യുപിയിലെ ഹിരൺവാഡ ഗ്രാമത്തിലെ സച്ചിൻകുമാർ എന്നയാളുടെ ഭാര്യ ശ്വേത(26) യാണ് മരിച്ചത്. ശനിയാഴ്ച നടന്ന വാഹനാപകടത്തിലായിരുന്നു അന്ത്യം. ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പരിശോധിക്കാൻ വനിത പൊലീസുകാരെത്തിയപ്പോഴാണ് യുവതി ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ലെന്ന് മനസിലാക്കിയത്. കുടുംബം ആദ്യം സംശയിച്ചത് പൊലീസുകാരെയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ വാർഡിലെ അറ്റന്റർ ഒരു കമ്മൽ പൊലീസിന് നൽകി. തറയിൽ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞാണ് കൈമാറിയത്. ഇതിൽ സംശയം തോന്നിയ പൊലീസും കുടുംബവും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇയാൾ മൃതദേഹത്തിൽ നിന്ന് കമ്മലുകൾ മോഷ്ടിക്കുന്ന ദൃശ്യം സിസിടിവിയിൽ നിന്ന് ലഭിച്ചു. തുടർന്ന് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇയാൾ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. കുടുംബം നൽകിയ പരാതിക്ക് പിന്നാലെ ചീഫ് മെഡിക്കൽ ഓഫീസർ ഔദ്യോഗികമായി പൊലീസിന് പരാതി നൽകി.
यूपी : शामली के जिला अस्पताल में वार्ड बॉय ने महिला की लाश से कुंडल चुरा लिए। रोड एक्सीडेंट में महिला की मौत हुई थी। CCTV देखिए।@riyaz_shanu pic.twitter.com/9ioH5JDUXe
— Sachin Gupta (@SachinGuptaUP) April 20, 2025
“>