തിരുപ്പതി ബാലാജി ക്ഷേത്രത്തിലെത്തി തെന്നിന്ത്യൻ നടി സാമന്ത റുത്ത് പ്രഭു. ആദ്യമായി നിർമാതാവുന്ന ചിത്രം ശുഭം തിയേറ്ററിലെത്താനിരിക്കെയാണ് താരം പ്രാർത്ഥനകളുമായി ക്ഷേത്രത്തിലെത്തിയത്. മേയ് ഒൻപതിനാണ് ചിത്രം ബിഗ് സ്ക്രീനിലെത്തും. ചിത്രത്തിന്റെ അണിയറക്കാർക്കൊപ്പമാണ് താരം എത്തിയത്.
ഇവർക്കൊപ്പം സാമന്തയുടെ കാമുകനാണെന്ന് അഭ്യൂഹമുള്ള സംവിധായകൻ രാജ് നിദിമോരുവുമുണ്ടായിരുന്നു. ഇതിന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം പരക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇരുവരെയും പല പൊതുപരിപാടികളിലും ഒരുമിച്ച് കണ്ടതോടെയാണ് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. അതേസമയം ഇവർ വാർത്തകളും അഭ്യൂഹങ്ങളും ഇതുവരെ തള്ളുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
ഫാമിലി മാൻ സീസൺ 2വിലും സിറ്റാഡൽ ഹണി ബണ്ണി എന്നീ സീരിസുകളിൽ ഒരുമിച്ച് പ്രവർത്തിച്ചതിന് പിന്നാലെയാണ് ഇവർ ഡേറ്റിംഗിലാണെന്ന അഭ്യൂഹമുണ്ടായത്. 2021-ലാണ് നടി നാഗചൈതന്യയുമായി വേർപിരിയുന്നത്. സംവിധായകൻ ഭാര്യ ശ്യാമിലിയുമായി വേർപിരിഞ്ഞെന്നാണ് വിവരം.
View this post on Instagram
“>
View this post on Instagram
“>















