കോഴിക്കോട്: നാദാപുരത്ത് വിവാഹ പരിപാടിക്ക് പോയ സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ മുസ്ലീംലീഗ് പ്രവർത്തകരുടെ ആക്രമണം. കൈക്കുഞ്ഞിന് ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനടക്കമാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ കുടുംബം വളയം പൊലീസിൽ പരാതി നൽകിയെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. സ്ഥലത്ത് വലിയ സംഘർഷം ഉടലെടുത്തതിന് പിന്നാലെ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.