ശനിയാഴ്ച അഹമ്മദാബാദിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസിന്റെ അശുതോഷ് ശർമ്മയുമായി വാക്കുതർക്കത്തിലേർപ്പെട്ട് ഗുജറാത്ത് താരം ഇഷാന്ത് ശർമ്മ. മത്സരം ഗുജറാത്ത് ഏഴ് വിക്കറ്റിന് വിജയിച്ചുവെങ്കിലും ഇഷാന്ത് ശർമ്മ, അശുതോഷ് ശർമ്മ, ജിടി ഹെഡ് കോച്ച് ആശിഷ് നെഹ്‌റ എന്നിവർ ഉൾപ്പെട്ട ഡിസിയുടെ ഇന്നിംഗ്സിന്റെ അവസാന ഓവറിലെ നാടകീയ രംഗങ്ങളാണ് പ്രധാന ചർച്ചാ വിഷയമായത്.
ഡിസിയുടെ ഇന്നിംഗ്‌സിലെ 19-ാം ഓവറിലാണ് സംഭവം. 18 ഓവറുകൾ പിന്നിടുമ്പോൾ ഡൽഹി 188/6 എന്ന നിലയിലായിരുന്നു. അടുത്ത ഓവറിൽ ഗുജറാത്ത് ക്യാപ്റ്റൻ പരിചയസമ്പന്നനായ പേസർ ഇഷാന്ത് ശർമ്മയെ വീണ്ടും ആക്രമണത്തിലേക്ക് കൊണ്ടുവന്നു. താരം ആറ് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. എന്നിരുന്നാലും, ഇഷാന്തിന്റെ അവസാന പന്താണ് വിവാദത്തിന് തിരികൊളുത്തിയത്.
അശുതോഷ് ശർമ്മ ഒരു പുൾ ഷോട്ട് പരീക്ഷിച്ചു, പക്ഷേ അത് കണക്ട് ചെയ്യാൻ കഴിഞ്ഞില്ല. ജോസ് ബട്‌ലർ പന്ത് ക്യാച്ച് ചെയ്തു, ഉടൻ തന്നെ പിന്നിൽ നിന്ന് ഒരു ക്യാച്ചിനായി അപ്പീൽ ചെയ്തു. എന്നാൽ അപ്പീൽ അമ്പയർ നിരസിച്ചു. എല്ലാ ഡിആർഎസ് അപ്പീൽ അവസരങ്ങളും തീർന്നിരുന്നതിനാൽ ജിടിക്ക് തീരുമാനത്തെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. ഇതിൽ നിരാശനായ ഇഷാന്ത് അസ്വസ്ഥനായി അശുതോഷിനെ ചൂണ്ടി രോഷം പ്രകടിപ്പിച്ചു. പിന്നാലെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ശുഭ്മാൻ ഗിൽ ഇടപെട്ടു. തുടർന്ന് ഇഷാന്ത് അമ്പയർമാരുമായും സംസാരിച്ചു. ഇന്നിംഗ്സ് അവസാനിച്ചിട്ടും അദ്ദേഹം അസന്തുഷ്ടനായി കാണപ്പെട്ടു.
Battle b/w ishant sharma vs ashutosh Sharma 🤣 pic.twitter.com/EMd12Z2o7V
— Daigo18 (@daigo2637391027) April 19, 2025















