1000 പോയന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്; 24000 ഭേദിച്ച് നിഫ്റ്റി50, ബാങ്കിംഗ് ഓഹരികളില്‍ തിങ്കളാഴ്ചയും കുതിപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

1000 പോയന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്; 24000 ഭേദിച്ച് നിഫ്റ്റി50, ബാങ്കിംഗ് ഓഹരികളില്‍ തിങ്കളാഴ്ചയും കുതിപ്പ്

നിഫ്റ്റി പിഎസ്യു ബാങ്ക്‌സ്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്‌സ്, നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഓയില്‍ & ഗ്യാസ് സൂചികകള്‍ മുന്നേറി. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മീഡിയ എന്നിവ നഷ്ടം നേരിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2025, 03:31 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബാങ്ക്, ഐടി, എനര്‍ജി, ഓട്ടോ ഓഹരികളിലെ വമ്പന്‍ വാങ്ങലുകളുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിങ്കളാഴ്ച ഉണര്‍വ്. തുടര്‍ച്ചയായ അഞ്ചാം സെഷനിലും വിപണിയില്‍ കാളകളുടെ കുതിപ്പ് കണ്ടു. സെന്‍സെക്‌സ് 1,000 പോയിന്റിലധികം (1.3%) ഉയര്‍ന്നു. അതേസമയം നിഫ്റ്റി50 24,000 ലെവല്‍ മറികടന്നു. ബാങ്കിംഗ് ഓഹരികളിലെ റാലി ബാങ്ക് നിഫ്റ്റി സൂചികയെ റെക്കോര്‍ഡ് ഉയരത്തിലെത്തിച്ചു.

സെന്‍സെക്‌സ് 1,056.56 പോയിന്റ് ഉയര്‍ന്ന് 79,609.76 എന്ന ഇന്‍ട്രാഡേയിലെ ഉയര്‍ന്ന നിലയിലെത്തി. നിഫ്റ്റി50 333.9 പോയിന്റ് ഉയര്‍ന്ന് 24,185.55 എന്ന ഉയര്‍ന്ന നിലയിലെത്തി. ബാങ്ക് നിഫ്റ്റി സൂചിക 1,163.35 പോയിന്റ് അഥവാ 2.14% ഉയര്‍ന്ന് 55,453.55 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. നിഫ്റ്റി മിഡ്ക്യാപ് 100 സൂചികയും നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചികയും 2% ത്തിലധികം ഉയര്‍ന്നതോടെ വിശാലമായ വിപണികളും റാലിയെ പിന്തുണച്ചു.

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക്‌സ്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്‌സ്, നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഓയില്‍ & ഗ്യാസ് സൂചികകള്‍ മുന്നേറി. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മീഡിയ എന്നിവ നഷ്ടം നേരിട്ടു.

നിഫ്റ്റിയില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ട്രെന്റ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അദാനി പോര്‍ട്ട്‌സ് & സെസ്, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്.

ബാങ്കുകളുടെ നാലാം പാദ ഫലങ്ങള്‍

മുന്‍നിര സ്വകാര്യ ബാങ്കുകള്‍ കണക്കാക്കിയതിലും ഉയര്‍ന്ന പാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ബാങ്കിംഗ് ഓഹരികള്‍ തിങ്കളാഴ്ച കുതിച്ചു. ഓഹരി വിപണിയിലെയാകെ റാലിക്ക് ഇത് കാരണമായി. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വില 2% ത്തിലധികം ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലെത്തി. അതേസമയം ശക്തമായ പാദ ഫലങ്ങള്‍ നല്‍കിയതിന് ശേഷം ഐസിഐസിഐ ബാങ്ക് ഓഹരി വിലയും എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. മികച്ച റിസല്‍ട്ടിന് പിന്നാലെ യെസ് ബാങ്ക് ഓഹരികളും 7% ത്തിലധികം ഉയര്‍ന്നു.

Tags: bankStock marketSENSEXNIFTY
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies