തിരുവനന്തപുരം:ഫ്രാൻസിസ് മാർപ്പാപ്പയുടെ ദേഹവിയോഗത്തിൽ അനുശോചിച്ച് രാജീവ് ചന്ദ്രശേഖർ.
ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗ വാർത്ത ഏറെ സങ്കടപ്പെടുത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാർപാപ്പ സമാധാനത്തിന്റെ വാഹകനും സമാധാനത്തിന്റെ സന്ദേശവുമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.
ഇന്ത്യയോട് എപ്പോഴും സ്നേഹം പ്രകടിപ്പിച്ച ആളായിരുന്നു മാർപാപ്പ, ക്രൈസ്തവ സമൂഹത്തിന്റെ ദുഃഖത്തിൽ താനും പങ്കുചേരുന്നു.
സംസ്കാര ചടങ്ങിൽ കേന്ദ്രപ്രതിനിധി സംഘത്തിന്റെ ഭാഗമായി കേരളത്തിന്റെ പ്രതിനിധിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.