സഹപ്രവർത്തകയായ നടിയുടെ മറുപടി തന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്ന് നടി സിമ്രാൻ. സഹപ്രവർത്തകയ്‌ക്ക് മെസേജ് അയച്ചപ്പോൾ ലഭിച്ച മറുപടിയെ കുറിച്ചാണ് സിമ്രാൻ പൊതുവേദിയിൽ വെളിപ്പെടുത്തിയത്. ഒരു സിനിമയിലെ അഭിനയത്തെ കുറിച്ച് ആ നടിയോട് പറഞ്ഞപ്പോൾ ആന്റി വേഷങ്ങൾ ചെയ്യുന്നതിനേക്കാൾ നല്ലതാണെന്നാണ് നടി മറുപടി നൽകിയതെന്ന് സിമ്രാൻ പറഞ്ഞു. സിമ്രാന്റെ വാക്കുകൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ഒരു അവാർഡ്ദാന ചടങ്ങിലായിരുന്നു പ്രതികരണം.
“അടുത്തിടെ ഒരു സഹപ്രവർത്തകയ്‌ക്ക് ഞാനൊരു മെസേജ് അയച്ചു. താങ്കളെ ആ വേഷത്തിൽ പ്രതീക്ഷിച്ചില്ല എന്നാണ് ഞാൻ മെസേജ് അയച്ചത്. പക്ഷേ അവർ, ആന്റി വേഷങ്ങൾ ചെയ്യുന്നതിലും നല്ലതാണ് ഇതെന്നാണ് മറുപടി നൽകിയത്. അത്രയ്‌ക്കും മര്യാദ ഇല്ലാത്ത മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത് അവരുടെ അഭിപ്രായമാണ്. പക്ഷേ, അതിന് ഞാൻ നല്ലൊരു മറുപടി നൽകണമായിരുന്നു. ആന്റി റോളുകൾ ഡബ്ബാ റോളുകളേക്കാൾ നല്ലതാണ്”- സിമ്രാൻ പറഞ്ഞു.
സിമ്രാന്റെ വാക്കുകൾ വലിയ ചർച്ചയാവുകയാണ്. ആരാണ് ആ നടി എന്നതാണ് എല്ലാവരുടെയും ചോദ്യം. സിമ്രാന്റെ ഡബ്ബാ വേഷങ്ങൾ എന്ന പരാമർശവും ചർച്ചകൾക്ക് വഴിവയ്‌ക്കുകയാണ്. ജ്യോതിക ആയിരിക്കുമെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. കാരണം, ജ്യോതികയുടെ അടുത്തിടെ പുറത്തിറങ്ങിയ വെബ്സീരിസിന്റെ പേര് ഡബ്ബാ കാർട്ടൽ എന്നാണ്. ഇതോടെ സിമ്രാൻ ഉദ്ദേശിച്ച നടി ജ്യോതിക തന്നെയാണെന്നാണ് പാപ്പരാസികളുടെ നിഗമനം.















