കോഴിക്കോട്: 70-കാരിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടിയിലാണ് സംഭവം. ആനക്കാംപൊയിൽ സ്വദേശിനിയായ റോസമ്മ ജോസഫാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
വീടിന് സമീപത്തെ പശുത്തൊഴുത്തിൽ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കയ്യിലെ ഞരമ്പും മുറിച്ച നിലയിലാണ്. സംഭവ സമയത്ത് റോസമ്മയുടെ മകനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. മൃതദേഹം ആദ്യം കണ്ടതും ഇവരാണ്.
പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയുള്ളതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചു.