സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവിസ്മരണീയമായ ആദരവ് ഒരുക്കി റോയൽ സൗദി എയർ ഫോഴ്സ്. നരേന്ദ്രമോദി യാത്ര ചെയ്ത വിമാനം സൗദിയുടെ എയർസ്പെയ്സിൽ കടന്നതോടെയാണ് F15 ഫൈറ്റർ ജെറ്റ്സ് അകമ്പടി സേവിച്ചത്. ഒരു രാഷ്‌ട്രതലവന് ലഭിക്കുന്ന അപൂർവം ആദരവാണിതെന്ന് നയന്ത്ര വിദഗ്ധർ വ്യക്തമാക്കുന്നത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സൗദി സന്ദർശനം. നാലുപതിൻ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദ സന്ദർശിക്കുന്നത്. ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്ന മോദി, മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ചയും നടത്തും.
” സൗദി ഇന്ത്യയുടെ ഏറ്റവും വിലമതിക്കപ്പെട്ട പങ്കാളികളിൽ ഒരാളും, വിശ്വസ്ത സുഹൃത്തും സഖ്യകക്ഷിയുമാണ്.” “ഇന്ത്യയും സൗദി അറേബ്യയും ഒരുമിച്ച് മുന്നോട്ട് പോകും, സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി. അത് നമ്മുടെ ജനങ്ങൾക്ക് വേണ്ടി മാത്രമല്ല, മുഴുവൻ ലോകത്തിനും വേണ്ടിയുംകൂടിയാണ്.—- പ്രധാനമന്ത്രി അറബ് ന്യൂസിനോട് പറഞ്ഞു.