എറണാകുളം : ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഹൈക്കോടതിയുടെ ഓഫീസ് മെയിലിലേക്ക് സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കോടതിയുടെ പരിസരത്തും കോടതിക്കുള്ളിലും പരിശോധിച്ചെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായില്ല.
ഭീഷണി സന്ദേശത്തെ തുടർന്ന് കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിവിധയിടങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. സന്ദേശം ലഭിച്ച ഇമെയിൽ വിലാസം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കോടതി ചേരുന്ന ദിവസമായതിനാൽ ഭീഷണി സന്ദേശം ഏറെ ആശങ്കയുളവാക്കിയിരുന്നു.















