മലപ്പുറം: സിവിൽ സർവീസ് പരീക്ഷയ്‌ക്ക് 45-ാം റാങ്ക് നേടി മലയാളിയായ മാളവിക ജി നായർ. മലപ്പുറം ചെങ്ങന്നൂർ സ്വദേശിനിയായ മാളവിക പ്രസവം കഴിഞ്ഞ് 14-ാം ദിവസമാണ് സിവിൽ സർവീസ പരീക്ഷ എഴുതിയത്. 2019- 20 ഐആർഎസ് ബാച്ചിൽ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുന്നതിനിടെയാണ് മാളവികയെ തേടി ഈ നേട്ടമെത്തിയത്.
ഐഎഎസിനുള്ള അവസാന അവസരത്തിലാണ് മാളവിക പരീക്ഷ എഴുതുന്നത്. കുഞ്ഞിനെ വീട്ടുകാരിൽ ഏൽപ്പിച്ചായിരുന്നു മാളവിക പരീക്ഷാഹാളിലേക്ക് പോയത്. ഐപിഎസ് ട്രെയിനി ഉദ്യോഗസ്ഥനായ ഭർത്താവിന്റെ പിന്തുണയാണ് ആരോഗ്യസ്ഥിതി മോശമായിരിന്നിട്ടും മാളവികയ്‌ക്ക് പിന്തുണയേകിയത്.
തന്റെ ഭർത്താവിന്റെയും വീട്ടുകാരുടെയും പിന്തുണ വളരെ വലുതായിരുന്നെന്നും വളരെയധികം സന്തോഷമുണ്ടെന്നും മാളവിക പ്രതികരിച്ചു. ഐഎഎസിനുള്ള അവസാന അവസരത്തിൽ തന്നെ കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്. പഠിക്കാൻ സമയം കിട്ടാതിരുന്നപ്പോൾ ഭാർത്താവാണ് മോക്ക് ഇന്റർവ്യൂ നടത്തിയതെന്നും മാളവിക പറഞ്ഞു.















