ടെലിവിഷൻ താരവും മോഡലുമായ ശുഭാംഗി അത്രയുടെ മുൻ ഭർത്താവ് അന്തരിച്ചു. ലിവർ സിറോസിസിനെ തുടർന്നായിരുന്നു പീയുഷ് പൂരേയുടെ അന്ത്യം. 2003-ലാണ് ശുഭാംഗിയും പീയുഷും വിവാഹിതരാകുന്നത്. ദമ്പതികൾക്ക് 2005ൽ അഷിയെന്നൊരു മകളും ജനിച്ചു. 19വർഷത്തെ ദാമ്പത്യത്തിനൊനുടുവിൽ ഈ വർഷം ഫെബ്രുവരി അഞ്ചിനാണ് ഇരുവരും വേർപിരിയുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ് പ്രൊഷണലായി ജോലി ചെയ്യുന്ന ആളായിരുന്നു പീയുഷ്.
ഇരുവരും വേർപിരിയലിന് ശേഷം സംസാരിക്കുന്ന അവസ്ഥയിലായിരുന്നില്ലെന്നും എന്നാൽ അവർ കടുത്ത വിഷമത്തിലാണെന്നും സുഹൃത്തക്കൾ പറഞ്ഞു. അവരുടെ മകൾ ആഷി നിലവിൽ അമേരിക്കയിൽ പഠിക്കുകയാണ്.
കസൗതി സിന്ദഗി കേ, കസ്തൂരി , ചിദിയാ ഘർ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ ടെലിവിഷൻ ഷോകളിൽ ശുഭാംഗി അത്രേ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് നിലവിൽ, ഭാബിജി ഘർ പർ ഹേ എന്ന ഹാസ്യ പരമ്പരയിൽ അംഗൂരി ഭാഭിയായി അഭിനയിക്കുന്നു. സി കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ അരങ്ങേറ്റം.















