ഭീകരർ എത്തിയത് സൈനികവേഷത്തിൽ, രണ്ട് ബൈക്കുകളിലായി ആറം​ഗ സംഘം; പലരും വെടിയേറ്റ് വീണത് ഉറ്റവരുടെ മുന്നിൽ
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഭീകരർ എത്തിയത് സൈനികവേഷത്തിൽ, രണ്ട് ബൈക്കുകളിലായി ആറം​ഗ സംഘം; പലരും വെടിയേറ്റ് വീണത് ഉറ്റവരുടെ മുന്നിൽ

Janam Web Desk by Janam Web Desk
Apr 23, 2025, 09:22 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: സൈനികവേഷം ധരിച്ചാണ് ഭീകരർ പഹൽഗാമിൽ എത്തിയതെന്ന് ദൃക്സാക്ഷികൾ. തോക്കുകളുമായി രണ്ട് ബൈക്കിലായി ആറം​ഗസംഘമാണ് എത്തിയത്. പൊടുന്നനെ തോക്കുമായി ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പലരും കുടുംബാം​ഗങ്ങളുടെ മുന്നിൽ വെടിയേറ്റ് വീണു.

മഞ്ഞ് മൂടപ്പെട്ട കശ്മീർ മലനിരകളിൽ നിന്ന് ഇന്നലെ പ്രതിധ്വനിച്ചത് വെടിയൊച്ചകളുടെ ശബ്ദമായിരുന്നു. നിസ്സഹായതയുടെ അലറിവിളികളായിരുന്നു. മധുവിധു ആഘോഷിക്കാൻ എത്തിയവർ, സുഹൃത്തുക്കളോടൊപ്പം ട്രക്കിം​ഗിന് വന്നവർ, കുടുംബത്തോടൊപ്പം കശ്മിർ ആസ്വദിച്ചിരുന്നവർ അങ്ങനെ പല ദേശത്ത് നിന്നും പഹൽ​ഗാമിലേക്ക് എത്തിയവർ മിനിറ്റുകളുടെ വ്യത്യാസത്തിൽ വെടിയേറ്റ് പിടഞ്ഞുവീണു. ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങളുടെ മുന്നിൽ നിന്ന് ഉച്ചത്തിൽ കരയാനല്ലാതെ ഒന്നിനും കഴിയാതെ ബന്ധുക്കൾ നിശ്ചലരായി.

ഒരു മലയാളി ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർ വെടിയേറ്റ് വീണു. രണ്ട് വിദേശ പൗരന്മാരും കൂട്ടത്തിലുണ്ടായിരുന്നു. പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചിയിൽ ജോലി ചെയ്യുന്ന നാവികസേന ഉദ്യോ​ഗസ്ഥനായ വിനയ് നർവാളിന്റെ ചിത്രം ഏവരെയും കണ്ണീരിലാഴ്‌ത്തിയിരുന്നു. ഭർത്താവിന്റെ മൃതദേഹത്തിന് സമീപം വിറങ്ങലിച്ചിരിക്കുന്ന യുവതിയുടെ ചിത്രം ആക്രമണത്തിന്റെ ഭീകരത വിവരിക്കുന്നതാണ്. ആറ് ദിവസം മാത്രമായിരുന്നു അവരുടെ ദാമ്പത്യജീവിതം. മധുവിധു ആഘോഷിക്കാനാണ് അവർ കശ്മീരിലെത്തിയത്. മലയാളിയായ  ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മകളുടെയും ചെറുമക്കളുടെയും ഒപ്പം അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു രാമചന്ദ്രനും ഭാര്യയും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീന​ഗറിലുണ്ട്. സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയും രാവിലെ ഡൽഹിയിലെത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും സംസാരിച്ച് അദ്ദേഹം സ്ഥിതി​ഗതികൾ വിലയിരുത്തി.

Tags: sreenagarPahalgam terror attackARMY
ShareTweetSendShare

More News from this section

കന്നഡ നടി മതി; തമന്നയെ മൈസൂർ സാൻഡിൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതിനെതിരെ പ്രതിഷേധം; പ്രതിക്കൂട്ടിലായി കോൺ​ഗ്രസ്

രാഹുൽ പാകിസ്താന്റെ പോസ്റ്റർബോയ്! മോദി സർക്കാർ ആർക്കും പ്രണയലേഖനങ്ങൾ അയക്കുന്നില്ല; നൽകിയത് ശക്തമായ തിരിച്ചടി; മറുപടിയുമായി ബിജെപി

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; രണ്ട് തവണ ഗർഭഛിദ്രം നടത്തി; സിനിമ താരം അറസ്റ്റിൽ

ജീവൻ ബലയിയർപ്പിച്ച ധീരതയ്‌ക്ക് ആദരം! നക്സൽ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സിആർപിഎഫ് കമാൻഡോസിന് ശൗര്യചക്ര

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ തീപിടുത്തം

പാകിസ്താനിൽ കാട്ടുനീതി; അസിം മുനീറിന് ‘രാജാവ്’ എന്ന പദവിയാണ് നൽകേണ്ടിയിരുന്നത്; രൂക്ഷ വിമർശനവുമായി ഇമ്രാൻ ഖാൻ

Latest News

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു; വിടപറഞ്ഞത് ചാർളി സിനിമയിലെ ഡേവിഡ്

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

പത്തനംതിട്ട ഡിസിസി ഓഫീസ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളുടെ താവളമായി; പിടികൂടി കുമ്മണ്ണൂര്‍ വനമേഖലയിൽ തുറന്നുവിട്ടു

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വേടന്റെ പാട്ട് ; എൻഐഎയ്‌ക്ക് പരാതി നൽകി BJP കൗൺസിലർ

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

മഴവില്ല് ഓർമകൾ! പാരലൽ വേൾഡിൽ വീണയ്‌ക്കൊപ്പം വിജയ് കൃഷ്ണൻ

“നീ ചാകണം, എന്നാലേ എനിക്ക് അവളെ കല്യാണം കഴിക്കാനാവൂ”; ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതിക്കെതിരെ നിർണായക തെളിവുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies