കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ നിഷ്പ്രയാസമാണ് ഡൽഹി കാപിറ്റൽസ് വിജയം സ്വന്തമാക്കിയത്. എന്നാൽ ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടിലേക്കുള്ള ഡൽഹി തരാം കെ എൽ രാഹുലിന്റെ തിരിച്ചുവരവാണ് ആരാധകർ ഉറ്റുനോക്കിയത്. ഐപിഎല്ലിൽ 2022 മുതൽ 2024 വരെ, സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള എൽ.എസ്.ജിയുടെ ക്യാപ്റ്റനായിരുന്നു രാഹുൽ. പിന്നീട് ഗോയങ്കയുമായും ടീമ് മാനേജ്മെന്റുമായുമുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ഡൽഹിയിലെത്തി.
ഒരിടവേളക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഗോയങ്കയും രാഹുലും ക്രിക്കറ്റ് മൈതാനത്ത് മുഖാമുഖം വന്നത്. എന്നാൽ ഇരുവരുടെയും കൂടിക്കാഴ്ച സെക്കന്റുകൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഡൽഹിയുടെ വിജയശില്പിയായ രാഹുൽ മത്സരശേഷം തന്നോട് സംസാരിക്കാൻ ശ്രമിക്കുന്ന ഗോയങ്കയെ ബോധപൂർവം അവഗണിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. രാഹുൽ വളരെപ്പെട്ടന്ന് എൽഎസ്ജി ഉടമയ്‌ക്ക് കൈകൊടുത്ത് നടന്നുനീങ്ങാൻ ശ്രമിക്കുന്നതും എന്നാൽ ഗോയങ്ക താരത്തിനോട് എന്തോ പറയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
2024 ൽ എൽസിജി വിട്ട രാഹുൽ 2025 മെഗാ ലേലത്തിൽ ഡൽഹി കാപിറ്റൽസിലെത്തി. കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാനും സമാധാനപൂർണമായ ഒരു ഡ്രസ്സിംഗ് റൂമിന്റെ ഭാഗമാകാനും ആഗ്രഹിക്കുന്നുവെന്നായിരുന്നു എൽസിജി വിടാനുള്ള തന്റെ തീരുമാനത്തിൽ രാഹുൽ നൽകിയ വിശദീകരണം. അതേസമയം കഴിഞ്ഞ ദിവസം ഡൽഹിക്കെതിരായ മത്സരത്തിൽ മറ്റൊരു നേട്ടവും താരത്തിനെത്തേടിയെത്തി. ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്‌ക്കുന്ന ബാറ്ററായി രാഹുൽ മാറി. 130 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഡൽഹി താരം ഈ നാഴികക്കല്ല് പിന്നിട്ടത്.
Sanjiv Goenka tried to interact with KL Rahul but he quickly went away from him. 🙅♂️😮#LSGvsDC | #KLRahulpic.twitter.com/L1PeKiKKZW
— Indian Cricket Team (@incricketteam) April 22, 2025