രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണത്തിൽ വേദനയും രോഷവും പ്രകടിപ്പിച്ച് ക്രിക്കറ്റ് താരങ്ങൾ. മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഇതിന് ഉത്തരവാദികളായവർ വില കൊടുക്കേണ്ടിവരും, ഇന്ത്യ തിരിച്ചടിക്കുമെന്നും ഇന്ത്യൻ പരിശലകനായ ഗൗതം ഗംഭീർ വ്യക്തമാക്കി.
പഹൽഗാമിൽ നിഷ്കളങ്കരായ മനുഷ്യർക്ക് നേരെ നടന്ന ഹീനമായ ആക്രമണത്തിൽ ഏറെ ദുഃഖത്തിലാണ്. അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് സമാധനവും ശക്തിയും നൽകണേയെന്ന് പ്രാർത്ഥിക്കുന്നു. ഈ ക്രൂര കൃത്യത്തിൽ നീതി നടപ്പാകണം—- കോലി കുറിച്ചു.
2 Virat Kohli pic.twitter.com/eAUtXo8hYZ
— Virushka🫶❤️ (@KohliTheGOAT18) April 23, 2025
പഹൽഗാമിലെ ആക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ ഹൃദയം തകർന്നു. മരിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ് എന്റെ പ്രാർത്ഥന. ഇത്തരം അക്രമങ്ങൾക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല- ഗുജറാത്ത് ടൈറ്റൻസ് നായകനായ ശുഭ്മാൻ ഗിൽ എക്സ് കുറിച്ചു.
കശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ ഹൃദയം തകർന്നു. എന്റെ മനസ് ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളോടൊപ്പമാണ്. സമാധാനത്തിനും ശക്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നു-കെ എൽ രാഹുൽ പറഞ്ഞു.
Heartbreaking to hear about the terrorist attack in Kashmir. My thoughts are with the families of the victims. Praying for peace and strength. 🙏
— K L Rahul (@klrahul) April 22, 2025
ഒരു നിരപരാധിയുടെ ജീവൻ നഷ്ടപ്പെടുമ്പോഴെല്ലാം, മനുഷ്യത്വം നഷ്ടപ്പെടുന്നു. ഇന്ന് കശ്മീരിൽ എന്താണ് സംഭവിച്ചതെന്ന് കാണുകയും കേൾക്കുകയും ചെയ്യുന്നത് ഹൃദയഭേദകമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ അവിടെ ഉണ്ടായിരുന്നു – ഈ വേദന വളരെ അടുത്താണ്— ഇർഫാൻ
Every time an innocent life is lost, humanity loses. It’s heartbreaking to see and hear about what happened in Kashmir today. I was just there couple of days ago — this pain feels too close.
— Irfan Pathan (@IrfanPathan) April 22, 2025
പൽഗാമിനെക്കുറിച്ചുള്ള വാർത്തകൾ കേട്ട് തകർന്നുപോയി. എന്റെ ചിന്തകൾ ബാധിക്കപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണ് —-ഹാർദിക് പാണ്ഡ്യ