ജമ്മുകശ്മീരിലെ കുൽഗാമിൽ സുരക്ഷ സേനയും ഭീകരരും ഏറ്റുമുട്ടന്നു. ഭീകരവാദ ഗ്രൂപ്പായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) കമാൻ്ററെ സൈന്യം തൂക്കിയെന്നാണ് സൂചന. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ആക്രണത്തിന്റെ പിറ്റേന്നാണ് കുൽഗാമിൽ ഏറ്റുമുട്ടൽ നടത്തുന്നത്. ലഷ്കർ ഇ ത്വയ്ബയുടെ ശാഖയായ ടിആർഎഫ് പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
കുൽഗാമിലെ തമാംഗ് ഏരിയയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടുന്നത്. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. സൈനികരും സിആർപിഎഫ് ജവാന്മാരും ജമ്മു കശ്മീർ പൊലീസും പ്രദേശത്തുണ്ട്. നേരത്തെ ബാരമുള്ളയിലും സൈന്യവും ഭീകരരും ഏറ്റുമുട്ടിയിരുന്നു. ഇവിടെയും നിരവധി തവണ വെടിവയ്പ്പുണ്ടായി.