പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടപടികൾ കടുപ്പിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇന്ത്യ നിർണായക തീരുമാനങ്ങൾ കൈകൊണ്ടത്. സിന്ധു നദീജല കരാർ മരവിപ്പിച്ചതാണ് ഏറ്റവും നിർണായക തീരുമാനമായത്. പാകിസ്താൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി. പാകിസ്താൻ പൗരന്മാർ ഉടൻ ഇന്ത്യ വിടണമെന്നും നിർദ്ദേശിച്ചു. വാഗ-അട്ടാരി അതിർത്തി അടച്ചു. ഭീകരാക്രമണത്തിന് പാകിസ്താനിൽ നിന്ന് പിന്തുണ കിട്ടിയെന്ന് കേന്ദ്രം വ്യക്തമാക്കി.
സൈന്യത്തോട് സജ്ജമാകാൻ നിർദ്ദേശവും നൽകി. പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറച്ചു. ഭീകരവാദത്തിന് കുടപിടിക്കുന്ന പാകിസ്താനോട് മാപ്പില്ലെന്നും ഇന്ത്യ ഉറക്കെ പ്രഖ്യാപിക്കുന്നതാണ് നിർണായ നീക്കങ്ങൾ.ഭീകരര്‍ക്കുമുന്നില്‍ രാജ്യം മുട്ടുമടക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരാക്രമണത്തിന് പിന്നിലുള്ള ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു.