ഇന്ത്യ തദ്ദേശീയമായി നിർമിച്ച പടക്കപ്പൽ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരിശീലനം നടത്തി നാവിക സേന. പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ സൈന്യത്തോട് സജ്ജരാകാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നവികസേനയുടെ പരീക്ഷണം. അറേബ്യൻ തീരത്തായിരുന്നു മിസൈൽ പരീക്ഷിച്ചത്.
കടലിന് മുകളിൽ 70 കിലോമീറ്റർ ഭൂപരിധിയിൽ ശത്രുവിന്റെ യുദ്ധവിമാനത്തെയോ മിസൈലിനെയോ നേരിടുന്ന സീ സ്കിമ്മിംഗ് പരീക്ഷണമാണ് നടത്തിയത്. മിസൈൽ സംവിധാനം ഇസ്രായേലിനൊപ്പം ചേർന്നാണ് വികസിപ്പിച്ചത്. മിസൈൽ പരീക്ഷിക്കുന്ന വീഡിയോ നാവികസേനയാണ് ഔദ്യോഗികമായി പങ്കുവച്ചത്. അതേസമയം പഹൽഗാം ആക്രമണത്തിൽ ഭീകരർക്ക് തക്കതായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
Leave a Comment