3000 കോടിയുടെ ഏഥര്‍ ഐപിഒ വരുന്നു; ബജാജിനും ടിവിഎസിനും ഒലയ്ക്കും വെല്ലുവിളിയാകാന്‍ ബെംഗളൂരു ഇവി കമ്പനി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

3000 കോടിയുടെ ഏഥര്‍ ഐപിഒ വരുന്നു; ബജാജിനും ടിവിഎസിനും ഒലയ്‌ക്കും വെല്ലുവിളിയാകാന്‍ ബെംഗളൂരു ഇവി കമ്പനി

ഹീറോ മോട്ടോകോര്‍പ്പിന്റെ ഗണ്യമായ നിക്ഷേപമുള്ള കമ്പനിയുടെ ഐപിഒയെ പ്രതീക്ഷയോടെയാണ് വിപണിയും നിക്ഷേപകരും കാണുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2025, 07:47 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്രാഥമിക ഓഹരി വില്‍പ്പനയ്‌ക്ക് (ഐപിഒ) തയാറായി ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. അടുത്തയാഴ്ച നടക്കുന്ന ഐപിഒ വഴി 2,981 കോടി രൂപ സമാഹരിക്കാനാണ് നീക്കം. ഏകദേശം 12,000 കോടി രൂപയുടെ മൂല്യമാണ് കമ്പനിക്ക് നല്‍കിയിരിക്കുന്നത്. ഹീറോ മോട്ടോകോര്‍പ്പിന്റെ ഗണ്യമായ നിക്ഷേപമുള്ള കമ്പനിയുടെ ഐപിഒയെ പ്രതീക്ഷയോടെയാണ് വിപണിയും നിക്ഷേപകരും കാണുന്നത്. ഐപിഒ വിഭാഗത്തിലെ ഒമ്പത് ആഴ്ചത്തെ വരള്‍ച്ചയെ മറികടക്കാന്‍ ഏഥര്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍, ഹീറോ മോട്ടോകോര്‍പ്പ് തുടങ്ങിയ പാരമ്പര്യ കമ്പനികള്‍ക്ക് അനുകൂലമായി അതിവേഗം ഏകീകരിക്കപ്പെടുന്ന സമയത്താണ് ഏഥറിന്റെ പബ്ലിക് ഇഷ്യു വരുന്നത്.

ആപ്രില്‍ 28ന് ആരംഭിക്കുന്ന ഐപിഒയില്‍ 2626 കോടി രൂപ വരുന്ന 8.18 കോടി ഓഹരികളാണ് ഏഥര്‍ കൈമാറുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഏഥറിന്റെ മുഖ്യ എതിരാളിയായ ഒല ഇലക്ട്രിക്കും ഐപിഒ പൂര്‍ത്തിയാക്കിയിരുന്നു. 23200 കോടി കോടി രൂപയാണ് ഒലയുടെ വിപണി മൂലധനം. ഇതിന്റെ ഏകദേശം നേര്‍ പകുതി മൂല്യമാണ് ഏഥറിന് നല്‍കിയിരിക്കുന്നത്.

ഐപിഒയിലൂടെ ലഭിക്കുന്ന പണത്തില്‍ 927 കോടി രൂപ ഉപയോഗിച്ച് മഹാരാഷ്‌ട്രയില്‍ ഒരു ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കുമെന്ന് ഏഥര്‍ പറയുന്നു. 750 കോടി രൂപ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിനായി ചെലവാക്കും.

ഇന്ത്യന്‍ ഇവി ഇരുചക്ര വിപണി

2025 സാമ്പത്തിക വര്‍ഷത്തില്‍ ഒലയുടെ വിപണി വിഹിതം 34 ശതമാനത്തില്‍ നിന്ന് 30 ശതമാനത്തിലേക്ക് കുറഞ്ഞു. ബജാജും ടിവിഎസുമാണ് ഈ വിഹിതത്തിലേക്ക് കടന്നുകയറ്റം നടത്തിയത്. ബജാജിന്റെ വിഹിതം 11 ല്‍ നിന്ന് 20 ശതമാനത്തിലേക്കും ടിവിഎസിന്റേത് 20 ല്‍ നിന്ന് 21 ശതമാനത്തിലേക്കും ഉയര്‍ന്നു. ഹീറോയുടെ വിപണി വിഹിതം 2 ല്‍ നിന്ന് 4 ശതമാനത്തിലേക്ക് ഇരട്ടിച്ചു. അതേസമയം ഏഥര്‍ 11.6 ശതമാനം വിപണി വിഹിതവുമായി സ്ഥിരതയാര്‍ന്ന മുന്നേറ്റം നടത്തി. ദക്ഷിണേന്ത്യയിലെ മികച്ച വില്‍പ്പന അടിസ്ഥാനമാക്കി രാജ്യത്തെ നാലാമത്തെ വലിയ ഇവി ടൂവീലര്‍ വില്‍പ്പനക്കാരനായി മാറി ഏഥര്‍.

Tags: Stock marketelectric bikeOLAE SCOOTERIPOATHER
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies