തിരുവനന്തപുരം: ബിജെപി നേതാവും മുൻ തമിഴ്നാട് അദ്ധ്യക്ഷനുമായ കെ അണ്ണാമലൈ ഇന്ന് അനന്തപുരിയിലെത്തും. ബിജെപി നേതാവ് മാധവിലതയോടൊപ്പമാണ് അണ്ണാമലൈ തിരുവനന്തപുരത്തെത്തുന്നത്.
2025 അനന്തപുരി ഹിന്ദു മഹാസമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന ‘യുവ സംഗമം’ ഉദ്ഘാടനം ചെയ്യാനാണ് അണ്ണാമലൈ എത്തുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ സ്വീകരിക്കും.
വൈകുന്നേരം അഞ്ച് മണിക്കാണ് പരിപാടി നടക്കുന്നത്. സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) നടക്കും. ഇവരുടെ സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നിരവധി യുവജനങ്ങൾ പരിപാടിയുടെ ഭാഗമാകും.