കണ്ണൂർ : അവഹേളന പരാമർശങ്ങളുമായി രംഗത്തു വന്ന കോൺഗ്രസ് നേതാക്കൾക്ക് ചുട്ട മറുപടി നൽകി രാജീവ് ചന്ദ്രശേഖർ.
തനിക്ക് മുണ്ടുടുക്കാനുമറിയാം വേണ്ടി വന്നാൽ മടക്കി കുത്താനുമറിയാം. മലയാളം സംസാരിക്കാനുമറിയാം വേണ്ടി വന്നാൽ തെറി പറയാനുമറിയാം എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ നടക്കുന്ന “വികസിത കേരളം” കൺവെൻഷൻ കണ്ണൂർ നോർത്ത് ജില്ലയിൽ ഉദ്‌ഘാടനം ചെയ്യുകയായിരിക്കുന്നു അദ്ദേഹം.
“കോൺഗ്രസ്സിൽ നിന്നോ സിപിഎമ്മിൽ നിന്നോ എനിക്കു ഒന്നും പഠിക്കാനില്ല. എനിക്കു മലയാളം അറിയില്ല എന്നാണ് കോൺഗ്രസ്സും സിപിഎം എമ്മും പറഞ്ഞത്. “എനിക്ക് മുണ്ട് ഉടുക്കാനും അറിയാം വേണ്ടി വന്നാൽ മടക്കി കുത്താനും അറിയാം. മലയാളം സംസാരിക്കാനും അറിയാം വേണ്ടി വന്നാൽ തെറി പറയാനും അറിയാം ” തനിക് ജനങ്ങളെ വഞ്ചിക്കുന്ന പ്രീണന രാഷ്‌ട്രീയം അറിയില്ല . അത് കോൺഗ്രസിന് മാത്രേ അറിയുകയുള്ളു , എനിക്കു അറിയാവുന്നത് വികസനത്തിന്റെ രാഷ്‌ട്രീയമാണ്”, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കണ്ണൂർ പയ്യാമ്പലത്തെ സ്വർഗീയ കെ. ജി. മാരാർ സ്മൃതി മന്ദിരത്തിൽ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തി. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്, സി. കെ. പത്മനാഭൻ, കണ്ണൂർ നോർത്ത് ജില്ലാ അദ്ധ്യക്ഷൻ കെ. കെ. വിനോദ് കുമാർ, തുടങ്ങിയ മുതിർന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു.















