പത്തനംതിട്ട: മുൻ ബിഎസ്എഫ് ജവനോട് കൊടും ക്രൂരത. പത്തനംതിട്ടയിലാണ് സംഭവം. തട്ട സ്വദേശിയായ മുൻ ബിഎസ്എഫ് ജവാൻ പി ശശിധരൻ പിള്ളയാണ് ക്രൂര മർദ്ദനത്തിനിരയായത്. വീട്ടിലെ ഹോംനേഴ്സാണ് ശശിധരൻ പിള്ളയെ മർദ്ദിച്ചത്. പരിക്കേറ്റ ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ബന്ധുക്കളുടെ പരാതിയിൽ ഹോംനേഴ്സായ വിഷ്ണുവിനെതിരെ കേസെടുത്തിട്ടുണ്ട്. വൃദ്ധനെ നഗ്നനാക്കി വലിച്ചിഴക്കുകയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ബന്ധുക്കൾ പൊലീസിന് കൈമാറി. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വൃദ്ധൻ ക്രൂര മർദ്ദനത്തിനിരയായ വിവരം അറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി അൽഷിമേഴ്സ് രോഗബാധിതനായി ചികിത്സയിലാണ് വൃദ്ധൻ. പുതുതായി ജോലിക്കെത്തിയ നേഴ്സാണ് ഉപദ്രവിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.















