ഒരു തുള്ളി വെള്ളം പോലും പാകിസ്താനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ജലശക്തി മന്ത്രി സിആർ പാട്ടീൽ. അഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടികാഴ്ചയ്‌ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നദീജലം പാകിസ്താനിലേക്ക് പോകുന്നത് തടയാൻ വിശദമായൊരു റോഡ്മാപ്പ് രൂപീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി അമിത് ഷായുമായി നടത്തിയ കൂടികാഴ്ചയിൽ ഒരു റോഡ്മാപ്പ് തയാറാക്കി. മൂന്ന് ഓപ്ഷനുകളാണ് യോഗത്തിൽ ചർച്ച ചെയ്തത്. സർക്കാർ ഹ്രസകാല, ഇടക്കാല, ദീർഘകാല നടപടികളാണ് ചർച്ച ചെയ്തത്. അതിനാൽ ഒരുതുള്ളി വെള്ളം പോലും പാകിസ്താനിലേക്ക് പോകില്ലെന്ന് രാജ്യം ഉറപ്പാക്കും.
ഉടനെ നദികളിലെ ചളി നീക്കം ചെയ്ത് ജലം തടഞ്ഞു നിർത്തി വഴിതിരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും—- മന്ത്രി പറഞ്ഞു. പഹൽഗാമിലെ പാകിസ്താൻ സ്പോർൺസേഡ് ഭീകരാക്രമണത്തിന് പിന്നാലെ സിന്ധുനദീ ജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. പാകിസ്താൻ പൗരമാർക്ക് വീസ നൽകുന്നതും അവസാനിപ്പിച്ചു. പാകിസ്താനികളോട് രാജ്യം വിടാനും അട്ടാര അതിർത്തി അടയ്‌ക്കാനും നിർദ്ദേശമുണ്ടായി.