എറണാകുളം : നെടുമ്പാശേരി വിമാനത്താവളത്തിൽ അഞ്ചര കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കവെയാണ് മലപ്പുറം സ്വദേശി പിടിയിലായത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്. ഇതാദ്യമായാണ് കേരളത്തിൽ നിന്ന് വിദേശത്തേക്ക് കഞ്ചാവ് കടത്തുന്നത്. കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിലോയ്‌ക്ക് ഒരു കോടി വിലവരുന്ന അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്.
ഹൈബ്രിഡ് റാസൽഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്നു കടത്തുസംഘം. തായ്ലാൻഡിൽ നിന്ന് കൊച്ചിയിലെത്തിച്ച് ഇത് പിന്നീട് വിദേശത്തേക്ക് കൊണ്ടുപോകുന്നതാണ് സംഘത്തിന്റെ രീതി. കസ്റ്റഡിയിലെടുത്ത പ്രതിയെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.















