ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്ന് ഇന്ത്യ സ്വീകരിച്ച കടുത്ത തീരുമാനങ്ങളിൽ യുദ്ധഭീഷണിയുമായി എത്തുന്ന പാകിസ്താന് മറുപടിയുമായി ഇന്ത്യൻ നാവികസേന. എന്തിനും ഏതിനും ഏപ്പോഴും സജ്ജമാണെന്ന് നാവികസേന അറിയിച്ചു. നാവികസേനയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുദ്ധകപ്പലുകൾ ചേർത്തിട്ടിരിക്കുന്ന ചിത്രവും നാവികസേന പങ്കുവച്ചിട്ടുണ്ട്. നേരത്തെ മിസൈൽ പരീക്ഷണം നടത്തി തങ്ങൾ സജ്ജരാണെന്ന് നാവികസേന സൂചന നൽകിയിരുന്നു. ഐഎൻഎസ് സൂറത്തിൽ നിന്നായിരുന്നു പരീക്ഷണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ നാവികസേന പങ്കുവച്ചിരുന്നു.
Power in unity; Presence with Purpose
#MissionReady#AnytimeAnywhereAnyhow pic.twitter.com/EOlQFyXFgJ
— IN (@IndiannavyMedia) April 26, 2025
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന് തെളിയിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളെ അറിയിച്ചുവെന്നാണ് വിവരം. ഇന്ത്യ സ്വീകരിച്ച ഏഴ് തീരുമാനങ്ങളെ കുറിച്ച് പാകിസ്താനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.